അയ്യപ്പനെ ദര്‍ശിക്കാന്‍ മലകയറിയ ശ്രീലങ്കന്‍ യുവതി തിരിച്ചിറങ്ങി; സന്നിധാനത്തേയ്ക്ക് എത്തിയ ട്രാന്‍സ്ജന്‍ഡറും അയ്യപ്പനെ കാണാതെ മടങ്ങി
പത്തനം തിട്ട: (04.01.2019 kvartha.com) അയ്യപ്പനെ ദര്‍ശിക്കാന്‍ മലകയറിയ ശ്രീലങ്കന്‍ യുവതിയെ പോലീസ് തിരിച്ചിറക്കിയെന്ന് ആക്ഷേപം. 47കാരി ശശികലയാണ് അയ്യപ്പ ദര്‍ശനം സാധ്യമാകാതെ മലയിറങ്ങിയത്. ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു ശശികല സന്നിധാനത്തേയ്ക്ക് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്ത ശശികല മെഡിക്കല്‍ റിപോര്‍ട്ടുമായാണ് എത്തിയത്. 41 ദിവസത്തെ വ്രതം നോറ്റാണ് താനെത്തിയതെന്ന് ശശികല മാധ്യമങ്ങളോട് പറഞ്ഞു.
മരക്കൂട്ടം വരെ എത്തിയ ശശികലയെ പോലീസ് തടഞ്ഞ് തിരിച്ചയച്ചുവെന്നാണ് ആരോപണം. അതേസമയം ശശികല അയ്യപ്പ ദര്‍ശനം നടത്തിയെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വിവിധ തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
തനിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടായില്ലെന്നും പോലീസ് തന്നെ മടക്കി അയക്കുകയായിരുന്നുവെന്നും ശശികല മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ 17 വര്‍ഷമായി അയ്യപ്പ ദര്‍ശനം നടത്തിയ ട്രാന്‍സ് ജെന്‍ഡറിനെ പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. തേനി സ്വദേശി കായലാണ് അയ്യപ്പനെ ദര്‍ശിക്കാതെ മടങ്ങിയത്. ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും നിലപാടെടുത്തിരുന്നു. എന്നിട്ടും പ്രതിഷേധമുണ്ടായത് ശ്രദ്ധേയമാണ്. അതേസമയം കായല്‍ ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണത്തില്‍ മല കയറ്റുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Sabarimala, Protest

Powered by Info News For You

Comments
Post a Comment