ലോക കപ്പിനെക്കാള്‍ മികച്ച നേട്ടമെന്ന് കോഹ്‌ലി; ഓസ്‌ട്രേലിയയില്‍ ചരിത്രം രചിച്ച ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും

ന്യൂഡല്‍ഹി: (www.kvartha.com 07.01.2019) 71 വര്‍ഷത്തിനുശേഷം ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ഓസ്‌ട്രേലിയയില്‍ ഒരു ചരിത്ര നേട്ടം. കോഹ്‌ലിയും കൂട്ടുകാരും നടത്തിയ പോരാട്ടത്തിന് അര്‍ഹമായ പരമ്പര വിജയം. മോദി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ വെല്ലുവിളിയായിരുന്ന കൊടുമുടികളിലൊന്ന് കീഴടക്കിയതിന് കോഹ്‌ലിക്കും ടീമിനും അഭിനന്ദനങ്ങള്‍. ഗംഭീരമായ ബാറ്റിംഗും ബൗളിംഗും കൂട്ടായ്മയും, ഈ വിജയം ശീലമാക്കുകയെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍.
National, Cricket, News, Sports, PM Narendra Modi Hails India's 'Historic Cricketing Accomplishment

ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിതെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. 2011ലെ ലോകകപ്പ് നേടിയ ടീമില്‍ ഞാനുമുണ്ടായിരുന്നു. മുമ്പ് ലോകകപ്പ് കളിച്ചിട്ടും നേടാനാകാത്തതിന്റെ വേദനയെന്നും അന്നെനിക്ക് ഇല്ലായിരുന്നു. സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലെ വിജയം സ്വാഭാവികമായി തോന്നി. പക്ഷേ, ടീമിലെ പല സീനിയേഴസിനും അത് വല്ലാത്ത അനുഭവമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വിജയമാണ് ലോകകപ്പിനേക്കാള്‍ വലുതായി തോന്നുന്നത്. ഇതെന്റെ മൂന്നാമത്തെ ഓസ്‌ട്രേലിയന്‍ പര്യടനമായിരുന്നു. കോഹ്‌ലി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Cricket, News, Sports, PM Narendra Modi Hails India's 'Historic Cricketing Accomplishment 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?