പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി സുധാകരനെന്ന് ബിജെപി

(www.kvartha.com 06/01/2019) പിണറായി മന്ത്രിസഭയിലെ തെരുവ് ഗുണ്ടയാണ് ജി സുധാകരനെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ സോമന്‍. ആചാരങ്ങളിലും അനുഷ്ട്ടാനങ്ങളിലും, അവിശ്വാസിയും ഭൗതിക വാദിയുമായിരിക്കെ സുധാകരന് തന്ത്രിയുടെ ബ്രാഹ്മണ്യത്തെപ്പറ്റി പറയാന്‍ ഒരു യോഗ്യതയുമില്ല. നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറഞ്ഞത് മാറ്റി പറയുന്ന പൊതുമരാമത്തു മന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്.

News, BJP, Kerala, CPM,G Sudhakaran, BJP against G Sudhakaran

തിരഞ്ഞെടുപ്പ് സമയത്ത് തന്ത്രിയുടെ കാല്‍ പിടിക്കാനും അനുഗ്രഹം വാങ്ങാനും കാത്തുകെട്ടികിടന്ന മന്ത്രിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്ത്രിയെ ബ്രാഹ്മണ രാക്ഷസനായി തോന്നിയതിന്റെ കാരണം ജനങ്ങള്‍ക്ക് മനസ്സിലാകും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അക്രമങ്ങളില്‍ അവരുടെ കൂടെ ഉണ്ടായിരുന്നവര്‍ എസ്ഡിപിഐ പോലെയുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ ആയിരുന്നു എന്നത് തന്നെ ഇവര്‍ തമ്മിലുള്ള ഗൂഢ ബന്ധം വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുവാനായി ഭീകര വാദികളുടെ അച്ചാരം വാങ്ങി അവര്‍ക്കു വേണ്ടി വിടുപണി ചെയ്യന്നയാളായി കേരളത്തിലെ മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും അധഃപതിച്ചിരിക്കുന്നു. പോലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുത്തുകൊണ്ടു ബിജെപി സമരങ്ങളെ തകര്‍ക്കാം എന്നു മന്ത്രി പ്രതീക്ഷിക്കണ്ട. അദ്ദേഹം പറഞ്ഞു.

ബിജെപി ആലപ്പുഴ നിയോജക മണ്ഡലം ശക്തികേന്ദ്രം ഇന്‍ചാര്‍ജ് ഉപരി ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എല്‍ പി ജയചന്ദ്രന്‍ സംഘടനകാര്യങ്ങള്‍ വിശദീകരിച്ചു.

ജില്ലാ സെക്രട്ടറി ഗീതാ രാംദാസ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ജി മോഹനന്‍, കെ പി സുരേഷ് കുമാര്‍, മണ്ഡലം ഭാരവാഹികളായ കെ ജി പ്രകാശ്, എന്‍ ഡി കൈലാസ്, സി പ്രസാദ്, സജി പി ദാസ്, പി കണ്ണന്‍, സി പി മോഹനന്‍, സുനില്‍ കുമാര്‍, ഉഷാ സാബു, രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്‍ മഹിളാമോര്‍ച്ച പ്രസിഡണ്ട് സുമ ചന്ദ്രബാബു, ബാലചന്ദ്രപ്പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, BJP, Kerala, CPM,G Sudhakaran, BJP against G Sudhakaran 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?