ബചാവോ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ സമരം: റിപബ്ലിക് ദിനത്തില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു


ഉപ്പള: (www.evisionnews.co) ബചാവോ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം 26ദിവസം ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി റിപബ്ലിക് ദിനത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഗാന്ധിയന്‍ ഗുരുവപ്പയും സമരസമിതി നേതാക്കളും കറുത്ത തുണിയില്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. അവഗണന തുടര്‍ന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സമരസമിതി നേതാക്കള്‍ മുന്നറിയിപ്പുനല്‍കി. 

താലൂക്ക് സെക്രട്ടറി ഹമീദ് കോസ്‌മോസ് അധ്യക്ഷത വഹിച്ചു. മജീദ് പച്ചമ്പള സ്വാഗതം പറഞ്ഞു. എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രതിഷേധം സമരത്തിന് ഗാന്ധിയന്‍ ഗുരുവപ്പ, സമരസമിതി ചെയര്‍മാന്‍ കെഎഫ് ഇക്ബാല്‍ ഉപ്പള, മെഹമൂദ് കൈകമ്പ, അബ്ബാസ് ഓണന്ത, രാഘവ ചേരാല്‍, അബു തമാം, അബൂബക്കര്‍ കൊട്ടാരം, ഇബ്രാഹിം മോമിന്‍, റൈഷാദ്ദ് ഉപ്പള, ബദ്‌റുദീന്‍ ഗങഗ, ഉഷ എംഎസ്, അഡ്വ: കരീം, ഷാജി ബഹ്റൈന്‍, മഹമൂദ് മണ്ണംകുഴി, സിദ്ധീക്ക് കൈക്കമ്പ നേതൃത്വം നല്‍കി. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?