ഹർത്താലിന്റെ മറവിൽ അക്രമം: നഷ്ടം ഈടാക്കി നൽകണം- മുസ്ലിം ലീഗ്

കാസർകോട് (www.evisionnews.co): കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ ഹർത്താലിന്റെ മറവിൽ സംഘ് പരിവാർ ഗുണ്ടകളും, സാമൂഹ്യ ദ്രോഹികളും നടത്തിയ അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം ബി.ജെ.പി.യിൽ നിന്നും ഈടാക്കി നൽകണമെന്നും, അക്രമകാരികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ആവശ്യപ്പെട്ടു.
കാസർകോട് നഗരത്തിലും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് സംഘ് പരിവാർ സംഘടനകൾ ശ്രമിച്ചത്. കെട്ടിടങ്ങളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും, വാഹനങ്ങളുടെയും പേര് നോക്കിയാണ് അക്രമം നടത്തിയിട്ടുള്ളത്. കാസർകോട് നഗരത്തിലും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബന്തിയോടും മുസ്ലിം ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും അടഞ്ഞ് കിടന്ന കെട്ടിടങ്ങളും, വ്യാപാര സ്ഥാപനങ്ങളും വീടുകളും ഓട്ടോറിക്ഷകളും തെരഞ്ഞ് പിടിച്ച് എറിഞ്ഞ് തകർത്തു. ബന്തിയോടും നായ്ക്കാപ്പിലും ബായാ റിലും വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും മദ്രസാഅധ്യപകനടക്കമുള്ള വരെ ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
ബന്തിയോട് വ്യാപാര സ്ഥാപനം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ എം. യൂസുഫിനെയും ബായാറിലെ മദ്രസ്സാ അധ്യപകൻ കരീം മുസ്ല്യാരെയുംഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും ബന്തിയോട് ടൗണിൽ മുസ്ലിം ലീഗ് മംഗലപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. യൂസുഫിന്റെ ഉടമസ്തതയിലുള്ള പാരഗൺ ടവറും ലീഗ് പ്രവർത്തകരായ ബന്തിയോട് മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ളള്ള ബദ്രിയ കോപ്ലക്സും ബാഉഞ്ഞി ഹാജിയുടെ ഉടമസ്തതയിലുള്ള കെട്ടിടവും ബീഫാത്തിമയുടെ വീടും നിയാസിന്റെ സാർഹോട്ടലും സമദിന്റെ നൈസ്ഡ്രസ്സ് ഷോപ്പും മുഹമ്മദിന്റെ നോക്കോ ലേഡീസ് ഷോപ്പും, സയ്യിദ് അബൂബക്കർ തങ്ങളുടെ എസ്.എ.എം.
ഫ്രാബ്രിക്കേഷൻ ഷോപ്പും സയ്യിദ് മുത്തു തങ്ങളുടെ റെഡിമെയ്ഡ്ഷോപ്പും, യൂസുഫിന്റെ അൽ അമീൻ ഷോപ്പും, മൻസൂറിന്റെ ലൈഫ് ജിനേഷ്യം സ്ഥാപനവും, അബൂബക്കറിന്റെ കറാമ വെജിറ്റബിൾ കടയും, മുഹമ്മദിന്റെ ഫഹദ് ഡ്രസ്സ് കടയും, എസ്.ടി.യു. പ്രവർത്തകരായ അബൂബക്കറിന്റെയും, മഹമൂദിന്റെയും ഓട്ടോറിക്ഷകളും കാസർകോട് നഗരത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ എൻ.എ അബ്ദുൽ റഹ്മാന്റെ ഉടമസ്ഥതയിലുള്ള ഫാത്തിമാ ആർക്കേഡ് കെട്ടിടവുമാണ് അക്രമത്തിന് വിധേയമായത്.
കെട്ടിടങ്ങൾ തകർന്നവരുടെയുംഅക്രമത്തിന് വിധേയരായവരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാൻ പ്പോലും പോലീസ് തയ്യാറായിട്ടില്ല. കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകൾ ബി.ജെ.പി. ഓഫീസായി മാറിയിരിക്കുന്നു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ബി.ജെ.പി. പ്രവർത്തകർ ആയുധ ശേഖരണം നടത്തിയതായ വിവരം ലഭിച്ചിട്ടും പോലീസ് ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പോലീസ് രഹസ്യങ്ങൾ പലതും സംഘ്പരിവാർ സംഘടനകൾക്ക് ചോർത്തി നൽകുന്നു. ഹർത്താലിന്റെ മറവിൽ അഴിഞ്ഞാടിയ സംഘ് പരിവാർ ശക്തികൾക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ട കൂടിയുണ്ട്. വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഹീന ശ്രമമാണ് നടന്നത്. ഇതിനെ ഫലപ്രദമായി നേരിടാനോ , ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല.
ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലുകളിൽ മുൻപും ഗുണ്ടകൾ അഴിഞ്ഞാടിയ സംഭവങ്ങൾ ഉണ്ടായിട്ടും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ട സാഹചര്യത്തിൽ നാശനഷ്ടം സംഭവിച്ച എല്ലാവർക്കും മതിയായ നഷ്ട പരിഹാരം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കി നൽകണമെന്നും ബി.ജെ.പി ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അബദുൾ റഹ്മാൻ ആവശ്യപ്പെട്ടു.
Powered by Info News For You
Comments
Post a Comment