പാലക്കാട് എഫ്‌സിഐ ഗോഡൗണിലേക്ക് ചരക്കുകള്‍ കടത്തുന്ന ലോറികളില്‍ പകുതിയും അനധികൃതം

പാലക്കാട്:(www.kvartha.com 03/01/2019) പുതുപ്പരിയാരം എസ്‌റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണിലേക്ക് ചരക്കുകടത്തുന്ന വാഹനങ്ങളില്‍ പകുതിയും അനധികൃതമെന്ന് ആരോപണം. ജില്ലയിലെ റേഷന്‍കടകളിലേക്കും സപ്ലൈക്കോയുടെ സ്ഥാപനങ്ങളിലേക്കും അരിയും ഗോതമ്പും നല്‍കുന്നത് എഫ്‌സിഐ ആണ്.

ദിനംതോറും നിരവധി ലോറികളാണ് ഇവിടെ നിന്നും ചരക്കുകള്‍ കൊണ്ടുപോകുന്നത്. എഫ്‌സിഐയുടെ ലിസ്റ്റില്‍ അറുപതിലധികം ലോറികളുണ്ട്. ഇതില്‍ പകുതിയും അനധികൃതമായാണ് സര്‍വീസ് നടത്തുന്നുവെന്നാണ് ആരോപണം. ടാക്‌സും ഇന്‍ഷുറന്‍സും ഇല്ലാതെയാണ് പല ലോറികളും സര്‍വീസ് നടത്തുന്നത്. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ ടെസ്റ്റുകാണിക്കണമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നിഷ്‌കര്‍ഷയും എഫ്‌സിഐയില്‍ നിന്ന് ചരക്കുകൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ബാധകമല്ലെന്ന് അറിയുന്നു.

News, Palakkad, Kerala, Vehicles,Half of the lorries which carry goods freight to the Palakkad FCI Godowns are illegal


എഫ്‌സിഐയ്ക്കുവേണ്ടി സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ലോറികളില്‍, പതിനഞ്ചിലധികം ലോറികളാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി സാധനങ്ങള്‍ കടത്തുന്നത്. അനധികൃതമായി സര്‍വീസ് നടത്തുന്ന ലോറികളില്‍ പലതും ആര്‍ ടി ഒയുടെ ടെസ്റ്റ് കാണിച്ചിട്ട് നാലുവര്‍ഷത്തിലേറെയായിട്ടുണ്ടെന്ന് അറിയുന്നു. ഇത്തരത്തില്‍ നിയമങ്ങള്‍ തെറ്റിച്ചു ഓടിക്കൊണ്ടിരിക്കുന്ന ലോറികളെ പൂട്ടാന്‍ ഇതുവരെയായിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല.

എഫ്‌സിഐയുടെ ഓട്ടങ്ങള്‍ അവശ്യസര്‍വീസ് ഗണത്തില്‍പ്പെടുന്നതാണ്. ഇതുതന്നെയാണ് നിയമങ്ങള്‍ തെറ്റിക്കുന്ന ലോറികളെ പിടിക്കാന്‍ കഴിയാത്തതും. 'ഓണ്‍ സപ്ലൈക്കോ ഡ്യൂട്ടി' എന്ന സ്റ്റിക്കര്‍ പതിക്കുന്നതാണ് നിയമങ്ങള്‍ തെറ്റിക്കാന്‍ ലോറിയുടമകളെ പ്രേരിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു സ്റ്റിക്കര്‍ പതിച്ചാല്‍ പിന്നെയൊരു പരിശോധനയും ഭയക്കേണ്ടതില്ലെന്ന വിശ്വാസവും ലോറി ഉടമകള്‍ക്കുണ്ട്. സര്‍വീസ് നടത്തുന്ന ലോറികളുടെ രേഖകള്‍ കൃത്യമായി എഫ്‌സിഐയില്‍ പരിശോധിക്കാത്തതും അനധികൃത ലോറികള്‍ക്ക് ഗുണമാകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Vehicles,Half of the lorries which carry goods freight to the Palakkad FCI Godowns are illegal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?