വിവാഹദിവസം വരനെത്തിയില്ല, വധുവും വീട്ടുകാരും അന്വഷിച്ചു ചെല്ലുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം 'വര'ന്റെ 'സുഖ'വാസം

പത്തനാപുരം: (www.kvartha.com 14.01.2019) വിവാഹദിവസം മുഹൂര്‍ത്തമായിട്ടും വരനെത്തിയില്ല. തുടര്‍ന്ന് വധുവും വീട്ടുകാരും അന്വേഷിച്ചു ചെല്ലുമ്പോള്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം 'വര'ന്റെ 'സുഖ'വാസം. പത്തനാപുരം സ്വദേശികളുടെ വിവാഹമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ സമയമെത്തിയിട്ടും വരനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വരന്‍ ഗര്‍ഭിണിയായ ഭാര്യയ്‌ക്കൊപ്പം കഴിയുന്നത് കൈയ്യോടെ പിടികൂടുന്നത്.

സംഭവത്തില്‍ വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരുടേയും വിവാഹം ഉറപ്പിക്കുന്നത്. എന്നാല്‍ നാലു മാസം പിന്നിട്ടിട്ടും വരന്‍ വിവാഹിതനാണെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞില്ല.

Cheating case against groom for calling off marriage, Pathanapuram, News, Local-News, Cheating, Police, Case, Probe, Kerala

ബംഗളൂരുവില്‍ സ്ഥിര താമസമാക്കിയ വരന്‍ 'ഭാര്യ'യുമൊത്ത് അവിടെയാണ് താമസം. മാതാപിതാക്കാള്‍ നാട്ടിലും. ഇതിനിടെ നാട്ടില്‍ വന്നു മടങ്ങിയ ഇയാള്‍ വിവാഹിതനാണെന്ന കാര്യം ആരോടും പറഞ്ഞുമില്ല. എന്നാല്‍ വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു . സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്‌ഐ പുഷ്പകുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating case against groom for calling off marriage, Pathanapuram, News, Local-News, Cheating, Police, Case, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?