ബാങ്കുകളുടെ പകല്‍കൊള്ള തുടരുന്നു: നോട്ട് എണ്ണുന്നതിനും ഇനി ചാര്‍ജ് ഈടാക്കും
(www.evisionnews.co) അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക എണ്ണുന്നതിനും ബാങ്കുകള്‍ ചാര്‍ജ് ഈടാക്കി തുടങ്ങി. കറണ്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കാണ് പണം ഈടാക്കുന്നത്. സ്വകാര്യ ബാങ്കുകളാണ് ഇത്തരത്തില്‍ എണ്ണുന്നതിനും കൂലി വാങ്ങുന്നത്. വ്യവസായികളും ഓഹരി വിപണിയില്‍ ഇടപെടുന്നവരും തങ്ങളുടെ ദിനം പ്രതിയുള്ള കളക്ഷന്‍ ബാങ്കുകളിലെ കറണ്ട് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. കറന്‍സി എണ്ണുന്നതിനാണ് ചാര്‍ജ്. വലിയ തുക സേവിംഗസ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് സാധിക്കില്ല. ഇതാണ് കറണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള തുകയ്ക്ക് പണം ഈടാക്കുന്നതിനുള്ള കാരണം.
'കാഷ് ഹാന്‍ഡിലിംഗ് ചാര്‍ജ്' എന്ന പേരിലാണ് പുതിയ തുക ഈടാക്കുന്നത്. ഇതിനായി പ്രത്യേക സോഫ്റ്റ് വെയര്‍ ക്രമീകരിച്ചിട്ടുണ്ട്. നോട്ടിന്റെ മൂല്യവും പണത്തിന്റെ അളവിനും അനുസരിച്ചാണ് ചാര്‍ജ്. യന്ത്രം എണ്ണിയാലും തുക ബാങ്ക് കീശയിലായക്കും. പുതിയ ചാര്‍ജ് ഈടാക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമില്ല. നൂറു നോട്ടു വരെ എണ്ണുന്നതിന് കൂലിയില്ല. അതിനു മുകളില്‍ എണ്ണുന്ന ഓരോ 100 നോട്ടിനും ചാര്‍ജ് ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഓരോ 100 നോട്ടിനും 10 രൂപ വീതം നൂറിനു മുകളിലുള്ള നോട്ടിന് ചാര്‍ജ് ഈടാക്കുന്നത്. ഇതിന് പുറമെ നൂറിനു മുകളില്‍ നോട്ടുള്ള പക്ഷം ആദ്യ 100 നോട്ടിനും ചാര്‍ജ് ഈടാക്കും.
Powered by Info News For You

Comments
Post a Comment