അനില്‍കുമാറിന്റെ ആത്മഹത്യ: പോലീസ് സ്‌റ്റേഷന് മുമ്പില്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങി കുടുംബം
മാനന്തവാടി:(www.kvartha.com 09/01/2019) തവിഞ്ഞാല്‍ സര്‍വ്വിസ് സഹകരണ ബാങ്ക് ജീവക്കാരന്‍ അനില്‍കുമാര്‍ അത്മഹത്യ ചെയ്തിട്ട് 38 ദിവസം കഴിഞ്ഞിട്ടും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രതികളെ സഹായിക്കുന്ന നിലപാട് പോലീസ് സ്വികരിക്കുന്നതായും അനില്‍കുമാറിന്റെ ഭാര്യ ബിന്ദുമോള്‍, അമ്മ ലക്ഷ്മി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തിന്‍ പറഞ്ഞു.
മരണത്തിന്റെ കാരണങ്ങള്‍ അനില്‍കുമാറിന്റെ അത്മഹത്യക്കുറിപ്പില്‍ പറയുണ്ട്. ഇതിനെ കുറിച്ചപോലും പോലിസ് അന്വേഷണം നടത്തുന്നില്ലന്നും കേസിലെ പ്രതികളയവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് പോലിസ് സഹായം ചെയ്തുകൊടുക്കുകയാണന്നും കേസിലെ ഒന്നാം പ്രതി ബാങ്ക് പ്രസിഡന്റയായിരുന്ന പി വാസു ആക്ഷന്‍ കമ്മറ്റി കണ്‍വീനറുടെ സഹോദരിയും തവിഞ്ഞാല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സനുമായ സബിതയെ പഞ്ചായത്ത് ഓഫീസില്‍ കയറി ഭിഷണിപ്പെടുത്തിയിട്ടും പോലിസ് കേസെടുത്തില്ലന്നും ഇവര്‍ പറഞ്ഞു.
അനില്‍കുമാറിനെ ബാങ്കിനുള്ളില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടന്നും മരിച്ച ദിവസം അത്തരത്തിലുള്ള അനുഭവം ബാങ്കില്‍ വെച്ച് ഉണ്ടയിട്ടും വിവരങ്ങള്‍ പോലീസില്‍ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
ബാങ്കിന് സമീപത്തെ കച്ചവടം നടത്തുന്ന പലര്‍ക്കും ഈ കാര്യങ്ങള്‍ അറിയാം. സമ്മര്‍ദം കൊണ്ട് പോലീസ് കച്ചവടക്കരുടെ മൊഴിയെടുത്തിട്ടില്ല. അനില്‍കുമാറിന്റെ ഫോണ്‍ രേഖകള്‍ പോലും ഇതുവരെ പരിശോധിച്ചിട്ടില്ലന്നും ഇവര്‍ പറഞ്ഞു.
ബാങ്ക് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. അതിന്റെ പേരില്‍ എന്നെ ബലിയാടാക്കുയാണ് ചെയ്തത്. മരണ ദിവസം രാവിലെ പത്തര മണിയോടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു അനില്‍കുമാര്‍. പത്തു മിനുറ്റു കഴിയുന്നതിന് മുമ്പ് തന്നെ ബാങ്കിലെ ഒരു ഡയറക്ടര്‍ എത്തുകയും ഉടന്‍ തന്നെ ബാങ്ക് പ്രസിഡന്റ് ജീപ്പുമായി എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇതിലും ദുരൂഹതയുണ്ടന്നും വാസു തന്നെയും കുടുംബത്തേയും മരിച്ച അനില്‍കുമാറിനെയും സമൂഹമധ്യത്തില്‍ അപമാനിക്കുകയാണന്നും ഭാര്യ ബിന്ദു പറഞ്ഞു.
അനില്‍കുമാറിന്റെ ബാധ്യത ബാങ്ക് ഏറ്റെടുക്കണമെന്നും നീതി ലഭിക്കണമെന്നും ബിന്ദുമോള്‍ ആവശ്യപ്പെട്ടു. നീതി ലഭിക്കുന്നില്ലായെങ്കില്‍ തലപ്പുഴ പോലിസ് സ്‌റ്റേഷനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും വരെ സമരം തുടരുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എം ജി ബിജൂ, കണ്‍വീനര്‍ അമൃതരാജ്, പി നാണു, എം അബ്ദുര്‍ റഹ് മാന്‍, പി കെ സിദ്ദിഖ്, പി എസ് മുരുകേശന്‍, ഷാജു അന്റണി എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Wayanadu, Kerala, Police Station, Press meet, Investigates, Police, Suicide, Family, Anil Kumar's murder: Family ready for indefinite strike

Powered by Info News For You

Comments
Post a Comment