മിസ്റ്റര്‍ കേരള ബ്യൂട്ടി പേജന്റില്‍ മിസ്റ്റര്‍ സ്റ്റൈല്‍ ഐകണായി കാസര്‍കോട് സ്വദേശി അഹ് മദ് ജാസിം

കാസര്‍കോട്: (www.kasargodvartha.com 04.01.2019) വാസ്പ് ഇവന്റ് മാനേജ്മെന്റ് ആന്‍ഡ് ഡ്രീം ഡേ മേക്കേഴ്സ് സംഘടിപ്പിച്ച മിസ്റ്റര്‍ കേരള ബ്യൂട്ടി പേജന്റില്‍ മിസ്റ്റര്‍ സ്റ്റൈല്‍ ഐകണായി കാസര്‍കോട് സ്വദേശി കെ ബി അഹ് മദ് ജാസിം തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തിലാണ് നാലാമനായി സ്റ്റാര്‍ ഐകണ്‍ കേരളയായി ജാസിം തിരഞ്ഞെടുക്കപ്പെട്ടത്. വയനാട് സ്വദേശി ആനന്ദ് വര്‍ഗീസാണ് മിസ്റ്റര്‍ കേരള ബ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
Kasaragod, Kerala, news, Top-Headlines, health, Mr Kerala Beauty pageant: Kasaragod native elected as Style Icon

കൊച്ചിയിലെ പവന്‍ രണ്ടാം സ്ഥാനവും, കൊച്ചിയിലെ ബിബിന്‍ ബഷീര്‍ മൂന്നാം സ്ഥാനവും നേടി. 20 പേരെയാണ് ഫൈനല്‍ മത്സരത്തിനായി തിരഞ്ഞെടുത്തത്. മാന്യവര്‍ മത്സരം കഴിഞ്ഞപ്പോള്‍ 10 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് നടന്ന ചോദ്യോത്തര റൗണ്ടില്‍ ആറു പേരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് ഒരു മിനുട്ടുള്ള തത്സമയ ചോദ്യോത്തരത്തിലാണ് മറ്റു വിജയികളെ കണ്ടെത്തിയത്. സിനിമാ താരം രാജീവ് പിള്ളയുടെ നേതൃത്വത്തിലായിരുന്ന ജഡ്ജിംഗ് പാനല്‍.

കാസര്‍കോട് നിന്നുള്ള ഏക പ്രതിനിധിയായിരുന്നു കാസര്‍കോട് തളങ്കര ബാങ്കോട്ടെ ഷഹല കോട്ടേജില്‍ ബഷീര്‍ വോളിബോളിന്റെ മകന്‍ അഹ് മദ് ജാസിം. കോഴിക്കോട് മെഴ്സിഡസ് ബെന്‍സിന്റെ ബ്രിഡ്ജ് വേ മോട്ടോഴ്സില്‍ ടെറിട്ടൊറി സെയില്‍സ് മാനേജറായി ജോലി ചെയ്തുവരികയാണ് ജാസിം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, health, Mr Kerala Beauty pageant: Kasaragod native elected as Style Icon
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?