സ്ട്രീറ്റ് ലൈറ്റിന് ആയുസ് നാല് ദിവസം മാത്രം; കരാറെടുത്ത സ്ഥാപനം കൃത്രിമം നടത്തിയെന്ന് നാട്ടുകാര്‍
ബോവിക്കാനം: (www.kasargodvartha.com 28.01.2019) ബോവിക്കാനം ടൗണില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. നാല് ദിവസം മുമ്പ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റ് ആണ് തിങ്കളാഴ്ച രാവിലെ തകര്‍ന്ന നിലയില്‍ കാണപ്പെട്ടത്. ഇതിന്റെ കരാര്‍ ഏറ്റെടുത്ത കമ്പനി ജോലിയില്‍ കൃത്രിമം കാണിച്ചതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അടിയിലെ സ്റ്റീല്‍ മുറിഞ്ഞ രീതിയിലാണ്. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച വിളക്ക് കാലിന്റെ അടിത്തറയും ശരിയായിട്ടല്ല ഉറപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് സ്ട്രീറ്റ് ലൈറ്റുകളാണ് ടൗണില്‍ സ്ഥാപിച്ചത്. കോണ്‍ക്രീറ്റില്‍ കമ്പി ഉണ്ടായിരുന്നില്ലെന്നും കരാറെടുത്ത കമ്പനി സ്ട്രീറ്റ് ലൈറ്റിന്റെ കാര്യത്തില്‍ ചെപ്പടിവിദ്യ കാട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
Keywords: Street light damaged within 4 days; protest in natives, Bovikanam, news, Kasaragod, Electricity, Natives, Electric post, Kerala.

എത്രയും പെട്ടെന്ന് ബാക്കിയുള്ള പോസ്റ്റിന്റെ ബലഹീനതകള്‍ പരിശോധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്.
Keywords: Street light damaged within 4 days; protest in natives, Bovikanam, news, Kasaragod, Electricity, Natives, Electric post, Kerala.
Powered by Info News For You

Comments
Post a Comment