ബദിയടുക്ക പെട്രോള്‍ പമ്പില്‍ നിന്നും കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍
ബദിയടുക്ക (www.evisionnews.co): 12ദിവസം മുമ്പ് പെട്രോള്‍ പമ്പില്‍ നിന്നും കവര്‍ന്ന അലമാര തടയണയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെര്‍ക്കളയുടെ ഉടമസ്ഥതയില്‍ ബദിയടുക്ക ബീജന്തടുക്കയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും കവര്‍ന്ന അലമാരയാണ് ഇന്നലെ രാവിലെ സ്വര്‍ഗ്ഗ പാലത്തിനോട് ചേര്‍ന്ന തടയണയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
അഞ്ചിന് രാത്രി 11മണിക്കും രാവിലെ ആറിനുമിടയിലാണ് കവര്‍ച്ചനടന്നത്. ഓഫീസ് മുറിയുടെ പൂട്ടുപൊളിച്ചാണ് അലമാര കവര്‍ന്നത്. 28,000 രൂപ കവര്‍ന്നിരുന്നു. ഇന്ന് രാവിലെ തടയണയില്‍ അലമാര കണ്ടവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബദിയടുക്ക പൊലീസെത്തി അരമാര കസ്റ്റഡിയിലെടുത്തു. അഞ്ചിന് സ്വര്‍ഗ്ഗയിലെ വിനായക ഭട്ട്, മാധവ എന്നിവരുടെ കടകളില്‍ കവര്‍ച്ച നടന്നിരുന്നു. പണവും സാധനങ്ങളും മോഷണം പോയിരുന്നു. ശബ്ദംകേട്ട് സമീപത്തെ വീട്ടുകാര്‍ എത്തുമ്പോള്‍ ഒരാളെ കടക്കകത്തും ഒരാളെ പുറത്തും കണ്ടുവത്രെ. ആളുകള്‍ എത്തുമ്പോഴേക്കും സംഘം വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ടതായി പറയുന്നു. ഇതേ സംഘമാണ് പെട്രോള്‍ പമ്പിലെ കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
Powered by Info News For You

Comments
Post a Comment