രാജധാനി ഫെബ്രുവരി രണ്ടു മുതല്‍ കാസര്‍കോട്ട് നിര്‍ത്തി തുടങ്ങും
കാസര്‍കോട് (www.evisionnews.co): രാജധാനി ഫെബ്രുവരി രണ്ടുമുതല്‍ കാസര്‍കോട്ട് നിര്‍ത്തി തുടങ്ങും. തിരുവനന്തപുരത്ത് നിന്നും വരുന്ന രാജധാനി പുലര്‍ച്ചെ 4.51ന് കാസര്‍കോട്ടെത്തുമ്പോള്‍ ട്രെയിനിന് ഉജ്വല വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് കാസര്‍കോടന്‍ ജനത. കാസര്‍കോട്ടെ ജനങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലേക്കും മറ്റും പോകാന്‍ പ്രധാനമായും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. തിരിച്ചുവരുമ്പോഴും കാസര്‍കോട്ടുകാര്‍ മംഗളൂരു ഇറങ്ങി ദുരിതയാത്രക്ക് തയാറാകേണ്ടി വന്നിരുന്നു. രാജധാനിക്ക് സ്റ്റോപ്പ് അനുവദിക്കുന്നതോടെ യാത്രക്കാരുടെ ദുരിതയാത്രക്ക് പരിഹാരമാകും.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചതായി റെയില്‍വെ മന്ത്രാലയത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചത്. ഏറെ നാളായി കാസര്‍കോട്ടുകാരുടെ ആഗ്രഹമായിരുന്നു ജില്ലയിലെ സ്റ്റോപ്പ്.
Powered by Info News For You

Comments
Post a Comment