കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര; കുമാരസ്വാമിയെ പ്രതിസന്ധിയിലാക്കി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു

ബംഗളൂരു: (www.kvartha.com 15.01.2019) കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയെന്ന അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രി കുമാരസ്വാമിയെ പ്രതിസന്ധിയിലാക്കി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു കൂറുമാറ്റവും റിസോര്‍ട്ട് രാഷ്ട്രീയവുമായി ദേശീയ ശ്രദ്ധയിലെത്തിയ കര്‍ണാടകയിലാണ് എം എല്‍ എമാരുടെ കൂറുമാറ്റത്തോടെ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. എച്ച്.നാഗേഷ്, ആര്‍.ശങ്കര്‍ എന്നിവരാണു കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്.

അതേസമയം കോണ്‍ഗ്രസിലെ ഏഴ് എംഎല്‍എമാരെ വശത്താക്കി രണ്ടാം 'ഓപ്പറേഷന്‍ താമര'യ്ക്കു നീക്കമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം പക്ഷത്ത് ചോര്‍ച്ചയുണ്ടാകാതിരിക്കാന്‍ ബിജെപി പാര്‍ട്ടി എംഎല്‍എമാരെ കൂട്ടത്തോടെ ഡെല്‍ഹിയിലെത്തിച്ചിരുന്നു. ബിജെപിയുടെ 104 എംഎല്‍എമാരില്‍ 102 പേരും ഇപ്പോള്‍ തലസ്ഥാനത്തുണ്ട്.

 As 2 Exits Jolt Coalition, HD Kumaraswamy "Totally Relaxed": 10 Points, Politics, Trending, Karnataka, Bangalore, BJP, Congress, News, National.

ഇവരെ രാത്രിയോടെ ഹരിയാനയിലെ ഗുരുഗ്രാമിലേക്കു മാറ്റി. ബിജെപിയല്ല, കോണ്‍ഗ്രസ് ആണ് കുതിരക്കച്ചടവടത്തിന് ശ്രമിക്കുന്നതെന്നും രണ്ടു ദിവസം എംഎല്‍എമാരെ സുരക്ഷിതമായി ഡെല്‍ഹിയില്‍ പാര്‍പ്പിക്കുമെന്നും ഇവര്‍ക്കൊപ്പമുള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു.

അതേസമയം മുംബൈയിലേക്കു പോയ തങ്ങളുടെ മൂന്നു എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറിനെ മുംബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഭരണപക്ഷ എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ മുഖ്യമന്ത്രി കുമാരസ്വാമിയാണു രംഗത്തുള്ളത്.

മന്ത്രിസഭാ പുനഃസംഘടനയുടെ പേരില്‍ അതൃപ്തരായ രമേഷ് ജാര്‍ക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീല്‍, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീല്‍ എന്നിവര്‍ ബിജെപിയുമായി ചര്‍ച്ചയിലാണെന്നാണ് കോണ്‍ഗ്രസ് സംശയിക്കുന്നത്.

ഈ നീക്കങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിതമായി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചത്. 13 ഭരണകക്ഷി എംഎല്‍എമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാന്‍ ബിജെപിക്ക് സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ അതത്ര എളുപ്പമാവില്ലെന്നാണു വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: As 2 Exits Jolt Coalition, HD Kumaraswamy "Totally Relaxed": 10 Points, Politics, Trending, Karnataka, Bangalore, BJP, Congress, News, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?