കണ്ണൂരിലെ പാനൂരില്‍ പെണ്ണ് കിട്ടാത്ത പുരുഷന്മാരെ സഹായിക്കാന്‍ പോലീസ്


(www.evisionnews.co) കണ്ണൂരിലെ പാനൂരില്‍ പെണ്ണ് കിട്ടാത്ത പുരുഷന്മാരെ സഹായിക്കാന്‍ പോലീസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അവിവാഹിതരായ യുവാക്കളുടെ കണക്കെടുക്കുന്നതിന് പാനൂര്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതാ പ്രശ്നങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ഭൂതകാലവുമാണ് ഇവര്‍ വിനയായിരിക്കുന്നത്. ഇതേ തുടര്‍ന്ന് യുവാക്കളുടെ കണക്കെടുക്കുന്നക് പോലീസ് നടപടി തുടങ്ങിയത്.

പാനൂരിലെ യുവാക്കള്‍ക്ക് ജോലിയും വരുമാനമുണ്ടായിട്ടും പെണ്ണുകാണല്‍ നടന്നിട്ടും കല്യാണം മാത്രം നടക്കുന്നില്ല. പലര്‍ക്കും 30 വയസ് പ്രായമായിട്ടും കല്യാണം നടക്കാത്ത സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. 19,000 വീടുകള്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ സര്‍വേ നടത്തി വിവരം ശേഖരിക്കും. ഇതിന്റെ കണക്കുകള്‍ പരിശോധിച്ച് ശേഷം പ്രശ്നപരിഹാരത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് നിശ്ചയിച്ചിരിക്കുന്നത്. മുമ്പ് ഇവിടെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം പെണ്‍കുട്ടികള്‍ക്ക് വിവാഹം നടക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഈസ്ഥിതി മാറിയിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?