മീനച്ചിലാറ്റില്‍ കീടനാശിനി കലക്കി മീന്‍പിടുത്തം വ്യാപകം
പാലാ: (www.kvartha.com 07.01.2019) ഭരണങ്ങാനത്തിനും പാലായ്ക്കുമിടയില്‍ മീനച്ചിലാറ്റില്‍ കീടനാശിനികള്‍ കലക്കി മീന്‍ പിടിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. കര്‍ണാടക സ്വദേശികളായ ചിലരാണ് ഇത്തരത്തില്‍ മീന്‍ പിടിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. ദിവസേന നൂറുകണക്കിന് മീനാണ് ഇത്തരത്തില്‍ പിടിക്കുന്നത്. ഇത്തരത്തില്‍ പിടിക്കുന്ന മീന്‍ ജില്ലയില്‍ ചില വിപണികളിലാണ് വിറ്റഴിക്കുന്നത്.
അമിത വിഷമുള്ള കീടനാശിനികളുമായി പുലര്‍ കാലത്താണ് സംഘം എത്തുന്നത്. സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി മത്സ്യ സമൃദ്ധി പ്രകാരം പഞ്ചായത്തുകള്‍ മുഖേന വന്‍തോതില്‍ മത്സ്യകുഞ്ഞുങ്ങളെ എല്ലാവര്‍ഷവും മീനച്ചിലാറ്റില്‍ ഇടാറുണ്ട്. ഇത് പിടിക്കുവാനാണ് കീടനാശിനി കലക്കുന്ന സംഘങ്ങള്‍ എത്തുന്നത്.
സംഘങ്ങള്‍ക്ക് പിടിക്കുവാന്‍ സാധിക്കാതെ വരുന്ന മീനുകള്‍ കീടനാശിനി പ്രയോഗം മൂലം ആറ്റില്‍ ചത്തുപൊങ്ങുന്നത് ദുര്‍ഗന്ധം പരത്തുകയാണ്. അമിതമായ കീടനാശിനി പ്രയോഗം മൂലം ആറ്റില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റു തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ സംഘങ്ങള്‍ കീടനാശിനികള്‍ കലര്‍ത്തി മീന്‍പിടിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് പരിശോധന തുടങ്ങിയതോടെയാണ് നിര്‍ത്തിയത്.
വെള്ളമൊഴുക്ക് കുറഞ്ഞതോടെ സംഘത്തിന്റെ പ്രവര്‍ത്തനം സജീവമായിരിക്കുകയാണ്. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് റെസിഡന്‍സ് അസോസിയേഷനുകളുടെ ഭാരവാഹികള്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Immoral fish hunt in Meenachilate, Fishermen, News, Local-News, Natives, Complaint, Police, Probe, Kerala.

Powered by Info News For You

Comments
Post a Comment