ശബരിമല തീര്‍ഥാടക സംഘം കാട്ടാനയ്ക്ക് മുന്നില്‍ പെട്ടു; തോളത്തുണ്ടായിരുന്ന ഏഴു വയസുകാരനായ മകനെ തുമ്പിക്കൈ കൊണ്ട് എടുത്തുമാറ്റിയ ശേഷം യുവാവിനെ ചവിട്ടിക്കൊന്നു

ശബരിമല:(www.kvartha.com 09/01/2019) ശബരിമല തീര്‍ഥാടകനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് സേലം സ്വദേശി പരമശിവം (35) ആണ് മരിച്ചത്. ഏഴു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോരുത്തോട്, മുക്കുഴിക്കു സമീപം ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ശബരിമല തീര്‍ഥാടനത്തിന് എത്തിയ 30 അംഗ സംഘത്തോടൊപ്പമായിരുന്നു പരമശിവം എത്തിയത്. 15 അംഗ സംഘം മാത്രമാണ് മുക്കുഴി യാത്ര പുറപ്പെട്ടത്. കാല്‍നട യാത്ര തുടരുന്നതിനിടയില്‍ സംഘം കാട്ടാനക്ക് മുന്നില്‍ പെടുകയായിരുന്നു. എല്ലാവരും ഓടി മാറിയെങ്കിലും മകനെ തോളിലേറ്റിയുളള യാത്രയില്‍ പരമശിവനു രക്ഷപ്പെടാനായില്ല.

News, Sabarimala, Kerala, Shabarimala Pilgrims, Elephant attack, Dies, Elephant attack: Sabarimala pilgrim dies

പിന്നാലെത്തിയ ആന മകനെ തുമ്പികൈ കൊണ്ട് എടുത്തു മാറ്റിയ ശേഷം പരമശിവനെ ചവിട്ടി കൊല്ലുകയായിരുന്നു. ഏഴു വയസുകാരന്‍ നിലവിളിച്ചു നിന്നെങ്കിലും ആന ഒന്നും ചെയ്തില്ല. പെരുവന്താനം പോലീസ് നടപടികളാരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Shabarimala Pilgrims, Elephant attack, Dies, Elephant attack: Sabarimala pilgrim dies


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?