ശബരിമലയില്‍ സംരക്ഷണമില്ലാതെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തി



(www.evisionnews.co) ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ മലയാളികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശേഷം ഇതേ ദിവസം തന്നെ മൂന്ന് യുവതികള്‍ കൂടി ദര്‍ശനം നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മലേഷ്യയില്‍ താമസക്കാരായ മൂന്ന് തമിഴ്‌നാട് യുവതികളാണ് ദര്‍ശനം നടത്തിയത്. ഇവര്‍ മലയിറങ്ങി പമ്പയിലെത്തുന്നതിന്റെ പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടു. മുഖം മറച്ചു കൊണ്ട് മലയിറങ്ങുന്ന 14 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പൊലീസ് പകര്‍ത്തിയത്. ജനുവരി ഒന്നിന് പുലര്‍ച്ചെയാണ് ഇവര്‍ സന്നിധാനത്തെത്തിയതെന്നും തിരിച്ച് പത്തു മണിയോടെ പമ്പയിലെത്തിയെന്നും പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

25 പേരടങ്ങുന്ന മലേഷ്യന്‍ സംഘത്തിലാണ് മൂന്ന് യുവതികള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇവര്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ സംബന്ധിച്ച് ഇവര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. പൊലീസ് സുരക്ഷയില്ലാതെയാണ് ഇവര്‍ ദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?