അലോക് വര്‍മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ല; പ്രധാനമന്ത്രിയുടേത് തിടുക്കപ്പെട്ട തീരുമാനമെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി എകെ പട്‌നായിക്ക്

ന്യൂഡല്‍ഹി: (www.kvartha.com 12.01.2019) സി ബി ഐ ഡയറക്ടര്‍ പദവിയില്‍ നിന്നും പ്രധാനമന്ത്രിയുടെ സമിതി പുറത്താക്കിയ അലോക് വര്‍മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും പ്രധാനമന്ത്രിയുടെ സമിതി മാറ്റിയത് തിടുക്കത്തില്‍ എടുത്ത തീരുമാനമാണെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്ക്.

അലോക് വര്‍മയുടെ അഴിമതിക്കേസ് അന്വേഷിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷനിലെ അംഗമാണ് ജസ്റ്റിസ് എ.കെ പട്‌നായിക്ക്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

"Very, Very Hasty Decision" On Alok Verma: Ex-Judge Who Monitored Probe, New Delhi, News, Politics, CBI, Resigned, Media, Trending, Allegation, Corruption, National

അലോക് വര്‍മ അഴിമതി നടത്തിയെന്ന കണ്ടെത്തല്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റേതായിരിക്കും. അത് തന്റെ കണ്ടുപിടിത്തമല്ല. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അലോക് വര്‍മയ്‌ക്കെതിരായി അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് പട്‌നായിക്ക് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജസ്റ്റിസ് പട്‌നായിക്കിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

അതേസമയം, സി. ബി. ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ സമിതി പുറത്താക്കിയ അലോക് വര്‍മ പുതിയ പദവി ഏറ്റെടുക്കാതെ സര്‍വീസില്‍ നിന്ന് കഴിഞ്ഞദിവസം രാജിവച്ചു. വ്യാഴാഴ്ച സി. ബി. ഐയില്‍ നിന്ന് മാറ്റിയ അദ്ദേഹത്തെ ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായി നിയമിച്ചിരുന്നു.

തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചതായും ഡയറക്ടര്‍ പദവിയില്‍ നിന്ന് നീക്കാന്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചതായും പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച രാജിക്കത്തില്‍ അലോക് വര്‍മ ആരോപിച്ചിരുന്നു.

2017 ജൂലായ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതായിരുന്നുവെന്ന് രാജിക്കത്തില്‍ അലോക് വര്‍മ ചൂണ്ടിക്കാട്ടി. സി. ബി. ഐ ഡയറക്ടറുടെ പദവി രണ്ട് വര്‍ഷത്തെ കാലാവധിയുള്ളതായതിനാല്‍ 2019 ജനുവരി 31 വരെ തുടരേണ്ടതായിരുന്നു. ഇപ്പോള്‍ സി. ബി. ഐ ഡയറക്ടറല്ല. ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ജനറലാകാനുള്ള പ്രായവും കഴിഞ്ഞു. അതിനാല്‍ ഇന്നുമുതല്‍ തന്നെ സര്‍വീസില്‍ നിന്ന് വിടുതല്‍ ചെയ്യണമെന്നും രാജിക്കത്തില്‍ അറിയിച്ചിരുന്നു.

ഇടക്കാല ഡയറക്ടര്‍ ആയ എം. നാഗേശ്വര റാവു കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അലോക് വര്‍മ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കി.


Keywords: "Very, Very Hasty Decision" On Alok Verma: Ex-Judge Who Monitored Probe, New Delhi, News, Politics, CBI, Resigned, Media, Trending, Allegation, Corruption, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?