കൊല്ലം വേളാങ്കണ്ണി തീവണ്ടി സര്‍വീസ് ഫെബ്രുവരി മൂന്ന് മുതല്‍ ഓടി തുടങ്ങും
കൊല്ലം: (www.kvartha.com 30.01.2019) കൊല്ലം വേളാങ്കണ്ണി തീവണ്ടി (06095/06096) സര്‍വീസ് ഫെബ്രുവരി മൂന്നാം തീയതി മുതല്‍ ഓടി തുടങ്ങുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. ഫെബ്രുവരി മൂന്നു മുതല്‍ മാര്‍ച്ച് 24 വരെ ആഴ്ചയില്‍ ഒന്നു വീതം എട്ടു സര്‍വീസുകള്‍ വേളാങ്കണ്ണിയില്‍ നിന്നും കൊല്ലത്തേക്കും, ഫെബ്രവരി നാലു മുതല്‍ മാര്‍ച്ച് 25 വരെ എട്ടു സര്‍വീസുകള്‍ കൊല്ലത്ത് നിന്നും വേളാങ്കണ്ണിയിലേയ്ക്കും നടത്തുവാനാണ് ഉത്തരവായിട്ടുളളത്.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ എന്നീ ജില്ലകളില്‍ നിന്നും വേളങ്കാണ്ണിയിലേയ്ക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് തീര്‍ത്ഥാടനത്തിനായി പോകുന്നത്. വേളാങ്കണ്ണി തീര്‍ത്ഥയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന റോഡ് അപകടങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് വേളാങ്കണ്ണിയിലേയ്ക്ക് തീവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
എം.പി യുടെ ആവശ്യപ്രകാരം ഫെബ്രുവരിയില്‍ തന്നെ തീവണ്ടി സര്‍വീസ് ആരംഭിക്കുമെന്ന് ജനുവരി 19 ല്‍ ചെന്നൈയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഉറപ്പു ലഭിച്ചിരുന്നു. ഫെബ്രുവരി മൂന്ന് വൈകുന്നേരം 5.15 ന് വേളാങ്കണ്ണിയില്‍ നിന്നും ആരംഭിക്കുന്ന തീവണ്ടി സര്‍വീസ് ഫെബ്രുവരി നാലിന് രാവിലെ 10.15 ന് കൊല്ലത്ത് എത്തിച്ചേരും.
രണ്ടു എ.സി കോച്ചുകളും, രണ്ട് എസ്.എല്‍.ആര്‍ കോച്ചുകളും, നാല് ജനറല്‍ കോച്ചുകളും ഉള്‍പ്പെടെ 14 കോച്ചുകളാണ് തീവണ്ടിയ്ക്കുളളത്. രാവിലെ 6.28 ന് ചെങ്കോട്ടയില്‍ എത്തിച്ചേരുന്ന തീവണ്ടിയ്ക്ക് ആര്യങ്കാവ്, തെന്മല, പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുകളുണ്ട്. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് കൊല്ലത്ത് നിന്നും പുറപ്പെടുന്ന തീവണ്ടി രാവിലെ 10 മണിയ്ക്ക് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. സ്‌പെഷ്യല്‍ ട്രെയിനായിട്ടാണ് സര്‍വീസ് ആരംഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam Velankanni train service starts on February 3rd, Kollam, News, Train, Thiruvananthapuram, Alappuzha, Passengers, Kerala.

Powered by Info News For You

Comments
Post a Comment