പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2019) പാല്‍ വാങ്ങാന്‍ പോകുന്നതിനിടെ കാറിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് തോയമ്മലിലെ രവീന്ദ്രന്‍ (70) ആണ് മരിച്ചത്. കൂളിയങ്കാല്‍ ദേശീയപാതയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പാല്‍ വാങ്ങാനായി പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് കാസര്‍കോട് ഭാഗത്തു നിന്നും നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ ഉടന്‍ തന്നെ തൊട്ടടുത്ത കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് പോലീസ് ഇന്നോവ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണിയാണ് ഭാര്യ. മകള്‍: രമ്യ. മരുമകന്‍: ലീലാധരന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Accidental-Death, Man died in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?