ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടി മുങ്ങുന്ന വിരുതന്‍ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് കിട്ടിയത് നിര്‍ണായക തെളിവുകള്‍

പന്തളം: (www.kvartha.com 17.01.2019) ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ ശേഷം മുങ്ങുന്ന വിരുതന്‍ അറസ്റ്റില്‍. നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ അഖിലാണ്(23) അറസ്റ്റിലായത്. ഇയാളുടെ ചതിയില്‍ പെട്ട് വഞ്ചിതരായ പന്തളം സ്വദേശിനികളായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അടൂര്‍ ഡിവൈ.എസ് .പി ആര്‍.ജോസിന് നല്കിയ പരാതിയിലാണ് അറസ്റ്റ്.

അഖിലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കണ്ടെടുത്തതായി പന്തളം പോലീസ് അറിയിച്ചു. സമാനമായ രീതിയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഡി.വൈ.എസ് .പി പറഞ്ഞു.

Man arrested in cheating case, News, Local-News, Photo, Girl, Cheating, Case, Arrested, Mobile Phone, Police, Kerala

പന്തളം എസ്.ഐ ബി.സജീഷ്‌കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്.കെ, സാജുദ്ദീന്‍, ബിജു.ആര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested in cheating case, News, Local-News, Photo, Girl, Cheating, Case, Arrested, Mobile Phone, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?