ഒളിഞ്ഞുനോട്ടത്തിന് സിസിടിവി തടസം; പ്രവാസിയുടെ വീട്ടിലെ നാല് വശത്തെയും ക്യാമറകള്‍ തന്നെ അഴിച്ചെടുത്ത് കഥയിലെ 'വില്ലന്‍'; ദൃശ്യം മോണിറ്ററില്‍ പതിഞ്ഞതോടെ യുവാവിനെ അഴിക്കുള്ളിലാക്കി പോലീസ്

തളിപ്പറമ്പ്: (www.kvartha.com 29.01.2019) ഒളിഞ്ഞുനോട്ടത്തിന് സിസിടിവി തടസമായതോടെ പ്രവാസിയുടെ വീട്ടിലെ നാല് വശത്തെയും ക്യാമറകള്‍ അഴിച്ചെടുത്ത് കഥയിലെ 'വില്ലന്‍' ആയി മാറിയ യുവാവ് ഒടുവില്‍ കുടുങ്ങി. ചുഴലി മാവുംചാലിലെ കെ പി മുഹമ്മദ് ഷഹീര്‍ (32) ആണ് പോലീസിന്റെ പിടിയിലായത്.

ചുഴലി പ്രദേശത്തെ ഒരു പ്രവാസിയുടെ വീട്ടില്‍ ഒളിഞ്ഞുനോട്ടം പതിവായതിനെ തുടര്‍ന്ന് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. പ്രവാസിയുടെ ഭാര്യയും മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിന്റെ നാല് ഭാഗത്തും ക്യാമറ സ്ഥാപിച്ചിരുന്നു. ഞായറാഴ്ച രാത്രി ഈ വീട്ടില്‍ ഒളിഞ്ഞുനോട്ടത്തിനെത്തിയപ്പോഴാണ് ക്യാമറ ശ്രദ്ധയില്‍ പെട്ടത്.

ഇതേതുടര്‍ന്ന് വീടിന്റെ നാല് വശത്തെയും ക്യാമറകള്‍ ഇയാള്‍ അഴിച്ചെടുത്തു. എന്നാല്‍ ക്യാമറ അഴിച്ചെടുക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ അകത്തുള്ള മോണിറ്ററില്‍ പതിയുന്നതിനെ കുറിച്ച് യുവാവിന് ധാരണയുണ്ടായിരുന്നില്ല. പിന്നീട് സംഭവത്തില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസെത്തി മോണിറ്റര്‍ പരിശോധിച്ചതോടെ യുവാവിന്റെ ദൃശ്യം ലഭിച്ചു. പിന്നാലെ തിങ്കളാഴ്ച ഉച്ചയോടെ ഷഹീര്‍ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

മോഷ്ടിച്ച സിസിടിവി ക്യാമറകള്‍ വീടിന് സമീപത്തുള്ള തോട്ടിന്‍കരയില്‍ നിന്നും ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് കണ്ടെടുത്തു. ഈ പ്രദേശത്തെ നിരവധി വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവാണെന്ന് നാട്ടുകാരില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് ബന്ധമുണ്ടോ എന്നറിയാന്‍ ശ്രീകണ്ഠാപുരം സിഐ വി വി ലതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.

എസ്‌ഐ കെ വി രഘുനാഥ്, എഎസ്‌ഐമാരായ കെ പി മനോജ്, വിനോദന്‍, സീനിയര്‍ സിപിഒ കുഞ്ഞിനാരായണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


Keywords: Kerala, News, CCTV, Robbery, Women, Abuse, CCTV stolen from home, Youth arrested 

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?