സംഘ്പരിവാര്‍ അക്രമം അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.co): ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തിയ അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് മുസ്്ലിം ലീഗ്. എന്നാല്‍ സംഘ്പരിവാര്‍ ശ്രമിക്കുന്നത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് പലേടങ്ങളിലും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ നടത്തിയത്. ബായാറില്‍ മതാധ്യപകന് നേരെ നടന്ന അക്രമവും പ്രതിഷേധാര്‍ഹമാണ്.

ഉപതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നില്‍. ഇത് അനുവദിക്കാനാവില്ല. സമാധാനം പാലിക്കുകയെന്നത് ഒരുവിഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്ന് സംഘ്പരിവാര്‍ കരുതരുത്. സംഘ്പരിവാര്‍ അജണ്ട നടപ്പിലാകാതിരിക്കാന്‍ പാലിക്കുന്ന സംയമനത്തെ ദൗര്‍ബല്യമായി കാണരുത്. അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നിയമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുസ്്ലിം ലീഗ് മുന്നോട്ടുവരും. രക്തദാഹികളായ പരിവാര്‍ രാഷ്ട്രീയ സംഘത്തെ ജനകീയ പ്രതിരോധത്തിലൂടെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. നിയമപാലകര്‍ ഉത്തരവാദിത്വം നിറവേറ്റാന്‍ തയാറാവണമെന്നും പലേടത്തും പൊലീസ് നോക്കുകുത്തിയായിരുന്നുവെന്നും ഖമറുദ്ധീന്‍ കുറ്റപ്പെടുത്തി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?