ഏതു സംശയങ്ങള്‍ക്കും ഉടന്‍ മറുപടി; തെരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ജില്ലയില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 25.01.2019) ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ കളക്ടറേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ച ജനസമ്പര്‍ക്ക കേന്ദ്രം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. 1950 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ്, വോട്ടര്‍ പട്ടിക, തിരിച്ചറിയല്‍ കാര്‍ഡ്, പോളിംഗ് സ്റ്റേഷന്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും ലഭിക്കും.

പ്രവൃത്തി ദിനങ്ങളില്‍ രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ സേവനം ലഭിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു വരെ കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കൂടാതെ തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികളും കോള്‍ സെന്റര്‍ വഴി സ്വീകരിക്കും. പരാതികള്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറുകയും ചെയ്യും. കോള്‍ സെന്ററില്‍ സ്ഥിരമായി രണ്ട്  ജീവനക്കാരുണ്ടാകും. വോട്ടര്‍ ഹെല്‍പ് ലൈന്‍ എന്ന മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ജില്ലാ കോണ്‍ടാക്ട് ഓഫീസറായ ഹുസൂര്‍ ശിരസ്തദാര്‍ കെ. നാരായണന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇന്ത്യന്‍ ഫുട്ബോള്‍ താരം ഇഗ്‌നേഷ്യസ് സില്‍വസ്റ്റര്‍ എ ഡി എം എന്‍. ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എ.കെ. രമേന്ദ്രന്‍, ജൂനിയര്‍ സൂപ്രണ്ട് (ഇലക്ഷന്‍) എസ്. ഗോവിന്ദന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Call center started for Election doubts
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?