ഹര്‍ത്താലിന്റെ മറവിലെ അക്രമണം; ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്, കേരളത്തെ കലാപ ഭൂമിയാക്കി നേട്ടം കൊയ്യാനുള്ള സംഘ്പരിവാര്‍ അജണ്ട ചെറുത്തു തോല്‍പ്പിക്കണമെന്ന് എന്‍ വൈ എല്‍, ജനകീയ പ്രതിരോധം അനിവാര്യമെന്ന് പോപ്പുലര്‍ ഫ്രണ്ട്

കാസര്‍കോട്: (www.kasargodvartha.com 03.01.2019) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലുടനീളം അക്രമം അഴിച്ചുവിട്ട സംഘ് പരിവാര്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഉന്നത നേതാക്കളുടെയും, പോലീസിന്റെയും സാന്നിധ്യത്തിലാണ് വ്യാപകമായി അക്രമണങ്ങള്‍ നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.

വ്യാപാര സ്ഥാപനങ്ങളും, വാഹനങ്ങളും, വീടുകളും അക്രമിച്ച് നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷത്തെ ഇല്ലാതാക്കി കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, അക്രമിസംഘങ്ങള്‍ക്ക് സഹായകരമായ രീതിയിലുള്ള ഇടപെടലില്‍ നിന്ന് ഭരണകക്ഷിയായ സി പി എം പിന്തിരിയണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരളത്തെ കലാപ ഭൂമിയാക്കി നേട്ടം കൊയ്യാനുള്ള സംഘ്പരിവാര്‍ അജണ്ട ചെറുത്തു തോല്‍പ്പികുക: എന്‍ വൈ എല്‍

കാസര്‍കോട്: ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പേരില്‍ വ്യാപകമായ കലാപങ്ങള്‍ അഴിച്ച് വിട്ട് കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമം മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ചെറുത്ത് തോല്‍പ്പിക്കണമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയംഗം ഷരീഫ് ചെമ്പിരിക്ക ആവശ്യപ്പെട്ടു.

കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തിന് എല്ലാ തലത്തിലും പിന്തുണ നല്‍കുന്ന പ്രതിപക്ഷമായി യു ഡി എഫ് മാറിയിരിക്കുകയാണ്. ജനാധിപത്യ വിശ്വാസികള്‍ ഇത് തിരിച്ചറിയണമെന്നും ഷരീഫ് ചെമ്പിരിക്ക ആവശ്യപ്പെട്ടു.

ഹര്‍ത്താലിന്റെ മറവില്‍ സംഘ്പരിവാര്‍ അക്രമം; ജനകീയ പ്രതിരോധം അനിവാര്യം: പോപ്പുലര്‍ ഫ്രണ്ട്

കാസര്‍കോട്: സംഘപരിവാര്‍ അക്രമം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനകീയ പ്രതിരോധം അനിവാര്യമായിരിക്കുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മറ്റി. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വ്യാപാരികള്‍ക്ക് സുരക്ഷയൊരുക്കേണ്ട പോലീസ് അതിനു മടിച്ചു നില്‍ക്കുന്നത് ഖേദകരമാണെന്നും പൊതുജനങ്ങളും വ്യാപാരികളും കൈകോര്‍ത്ത് ഈ വിപത്തിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും ജില്ലാ പ്രസിഡണ്ട് വൈ മുഹമ്മദ് ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിന്റെ മറവില്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നേരെ തിരിയുന്ന സംഘ്പരിവാര്‍ നീക്കം ചെറുക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധരാണ്. മഞ്ചേശ്വരം ഗാന്ധി നഗറില്‍ ബദര്‍ ജുമാ മസ്ജിദിനു നേരെയുള്ള അതിക്രമം തടഞ്ഞതിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Popular front of india, Muslim Youth League, NYL, Muslim Youth League, NYL and Popular front of India against Sanghparivar
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?