ഹൈക്കോടതി ഇടക്കാല ഉത്തരവും വിധിയും: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് തിയതി പുന:ക്രമീകരിച്ചു
തിരുവനന്തപുരം: (www.kvartha.com 27.01.2019) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തിയതികള്‍ പുന:ക്രമീകരിച്ചു. ഹൈക്കോടതി ഇടക്കാല ഉത്തരവും വിധിയും കണക്കിലെടുത്താണ് പുന:ക്രമീകരണമെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ അറിയിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ഇനി പറയുന്ന പ്രകാരമായിരിക്കും. ജില്ലയ്ക്കുള്ളിലെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും അവരവരുടെ പ്രതിനിധിയെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കണം.
ജില്ലയ്ക്കുള്ളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ എണ്ണം അമ്പതില്‍ കുറവാണെങ്കില്‍ മൂന്നു പേരെയും അമ്പതില്‍ കൂടുതലാണെങ്കില്‍ അഞ്ചു പേരെയും അതതു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുക്കാം. ഇവരില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടിക ജാതിയിലൊ പട്ടിക വര്‍ഗത്തിലോ പെടുന്നയാളായിരിക്കണം.
പുതുക്കിയ നടപടിക്രമമനുസരിച്ച് വോട്ടു രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ ജില്ലാ വരണാധികാരിക്ക് ലഭിക്കേണ്ടത് ജനുവരി 28ന് രണ്ടു മണിക്കുമുമ്പാണ്. സൂക്ഷ്മ പരിശോധനയും വോട്ടെണ്ണലും അന്നുതന്നെ രണ്ടു മണിക്കുശേഷം നടക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്കും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയ്ക്കുള്ള ജില്ലാ പ്രതിനിധിയുടെയും തെരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ട് രാവിലെ പത്തു മുതല്‍ 12 വരെയാണ്. തുടര്‍ന്ന് ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ ഫലം പ്രഖ്യാപിക്കും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് പത്തു മണിക്കായിരിക്കും. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും.
Keywords: Kerala, Thiruvananthapuram, News, High Court, Sports, Election, Dist sports council election date has been reset

Powered by Info News For You

Comments
Post a Comment