മകരജ്യോതി ദര്‍ശന പുണ്യം തേടി ഭക്തര്‍; ജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്
ശബരിമല: (www.kvartha.com 14.01.2019) മകരജ്യോതി ദര്‍ശന പുണ്യം തേടി ഭക്തര്‍. ജ്യോതി തെളിയുന്നതും കാത്ത് എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്ക്. കനത്ത തണുപ്പിനെ വകവെയ്ക്കാതെ ശബരീശനെ കണ്ടു തൊഴുതു മനം കുളിര്‍ത്ത ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിന്റെ പുണ്യം ഏറ്റുവാങ്ങാനുള്ള കാത്തിരുപ്പിലാണ്.
നേരത്തെ ദര്‍ശനം നടത്തിയവര്‍ കഴിഞ്ഞ മൂന്നു ദിവസമായിട്ടും മലയിറങ്ങിയിട്ടില്ല. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളില്‍ കാത്തിരിക്കുകയാണ്. പരംപൊരുളായ മംഗളമൂര്‍ത്തി മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനാകുന്നതും ആ സമയം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിക്കുന്ന മകര നക്ഷത്രത്തേയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതിയും കണ്ടു തൊഴാനാണ് ആ കാത്തിരിപ്പ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala All Set To Witness ''Makaravilakku'' Festival At Sabarimala Temple, Sabarimala Temple, Sabarimala, News, Religion, Trending, Protection, Kerala.
നേരത്തെ ദര്‍ശനം നടത്തിയവര്‍ കഴിഞ്ഞ മൂന്നു ദിവസമായിട്ടും മലയിറങ്ങിയിട്ടില്ല. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളില്‍ കാത്തിരിക്കുകയാണ്. പരംപൊരുളായ മംഗളമൂര്‍ത്തി മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണ വിഭൂഷിതനാകുന്നതും ആ സമയം കിഴക്കന്‍ ചക്രവാളത്തില്‍ ഉദിക്കുന്ന മകര നക്ഷത്രത്തേയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതിയും കണ്ടു തൊഴാനാണ് ആ കാത്തിരിപ്പ്.
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ശബരീശ സന്നിധി സ്വാമിമാരെ കൊണ്ട് നിറഞ്ഞിരിക്കയാണ്. കാടകങ്ങളില്‍ പോലും പര്‍ണശാലകളാണ്. മകരവിളക്ക് കാണാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാര്‍ തമ്പിടിച്ചിട്ടുണ്ട്. മരങ്ങളുടെ തടസങ്ങളൊന്നുമില്ലാതെ മകരജ്യോതി കാണാന്‍ കഴിയുന്ന പാണ്ടിത്താവളത്ത് നിറയെ പര്‍ണശാലകളാണ്. ഭജന, കര്‍പ്പൂരാഴി, ഇരുമുടിയ്ക്ക് ലക്ഷാര്‍ച്ചന, കൊട്ടും പാട്ടുമായുള്ള പ്രദക്ഷിണം.... അയ്യനില്‍ അലിഞ്ഞ് കാത്തിരിക്കുകയാണ് സ്വാമിമാര്‍.
എല്ലാ കണ്ണുകളും പൊന്നമ്പലമേട്ടിലേക്കു തന്നെയാണ്. ക്ഷേത്രത്തിന്റെ നേരെ കിഴക്കാണ് പൊന്നമ്പലമേട്. ആകാശത്തുമുട്ടി നില്‍ക്കുന്നതു പോലെ തോന്നുന്ന മല. അതില്‍ വളളത്തിന്റെ ആകൃതിയിലുളള ചരിവ്. അവിടെയാണ് ശബരിമലയുടെ മൂലസ്ഥാനമെന്നു ദേവപ്രശ്‌നങ്ങളില്‍ കണ്ടെത്തിയ പൊന്നമ്പലമേട്.
സന്നിധാനത്തെ മിക്ക സ്ഥലങ്ങളില്‍ നിന്നാലും പൊന്നമ്പലമേട് ശരിക്കും കാണാം. പലപ്പോഴും മഞ്ഞുമൂടി മലപൂര്‍ണമായും കാണാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. ഇപ്പോള്‍ ഒരാഴ്ചയായി നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. നല്ലതുപോലെ പൊന്നമ്പലമേട് കാണാം. അതിനാല്‍ ഇത്തവണ മങ്ങല്‍ ഇല്ലാതെ ജ്യോതി ദര്‍ശനവും നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
അയ്യായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരു ഐജിയുടേയും രണ്ട് എസ്.പിയുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സേനകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. നേരത്തെ പ്രതിഷേധങ്ങളും സമരങ്ങളും നിറഞ്ഞുനിന്ന സന്നിധാനത്ത് ഇപ്പോള്‍ പൂര്‍ണമായും ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ്.

മകരസംക്രമസമയമായ തിങ്കളാഴ്ച രാത്രി 7.52ന് സംക്രമപൂജയും അഭിഷേകവും നടക്കും. സംക്രമാഭിഷേകത്തിനുള്ള നെയ്യ് കവടിയാര്‍ കൊട്ടാരത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചു.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവായിരുന്നു. എന്നാല്‍ ഞായറാഴ്ച മുതല്‍ തിരക്ക് കൂടി വന്നു.
പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ തിങ്കളാഴ്ച വൈകീട്ട് പതിനെട്ടാംപടിക്ക് മുകളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെയും നേതൃത്വത്തില്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിയും ചേര്‍ന്ന് തിരുവാഭരണപേടകം ഏറ്റുവാങ്ങും. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച ക്ഷേത്രത്തിനുള്ളില്‍ ബിംബശുദ്ധിക്രിയകള്‍ നടന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ശബരി മലയില്‍ ഭക്തജനത്തിരക്ക് കുറവായിരുന്നു. എന്നാല്‍ ഞായറാഴ്ച മുതല്‍ തിരക്ക് കൂടി വന്നു.
Keywords: Kerala All Set To Witness ''Makaravilakku'' Festival At Sabarimala Temple, Sabarimala Temple, Sabarimala, News, Religion, Trending, Protection, Kerala.
Powered by Info News For You

Comments
Post a Comment