കരീം മൗലവി വധശ്രമക്കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു


മഞ്ചേശ്വരം (www.evisionnews.co): അബ്ദുല്‍ കരീം മൗലവിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. രണ്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. വധശ്രമക്കേസിലെ ഒന്നാം പ്രതിയായ കന്യാന സ്വദേശിയാണ് രക്ഷപ്പെട്ടത്. രാവിലെ കന്യാന ബൈരിക്കട്ടയില്‍ വെച്ചാണ് സംഭവം. പ്രതിയെ പിടിക്കാനായി സി.ഐ സി.ബി തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹനത്തില്‍ പ്രദേശത്തെത്തിയതായിരുന്നു. അതിനിടെയാണ് പ്രതി സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതുകണ്ട് പൊലീസുകാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ പ്രതി പൊലീസുകാര്‍ക്ക് നേരെ സ്‌കൂട്ടര്‍ ഓടിച്ചുവിട്ട് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?