ജബ്ബാര്‍ ഉസ്താദ് വിനയം ചേര്‍ത്തുവെച്ച ജീവിതം


ഹാരിസ് ദാരിമി ബെദിര
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി)

ഇസ്ലാമിക അറിവുകളുടെയും ജീവിതങ്ങളുടെയും മഹിതമായ സാന്നിധ്യംകൊണ്ട് സ്രേഷ്ടമായ കേരള മുസ്ലിംകളുടെ മതപരമായ തീരുമാനങ്ങളുടെ അവസാന വാക്ക് സമസ്ത എന്ന പണ്ഡിത പ്രസ്ഥാനത്തിന്റെ ഉപാദ്ധ്യക്ഷ പദവി വഹിച്ചിരുന്ന കെ.പി അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ വിടപറഞ്ഞിരിക്കുകയാണ് ലക്ഷദ്വീപില്‍ നിന്നും കടല്‍ കടന്നു മംഗലാപുരത്ത് മിത്തബൈല്‍ കേന്ദ്രികരിച്ച് സമസ്തക്ക് വേണ്ടി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഉസ്താദിന്റെ മരണം കാസര്‍കോട്ട് ക്കാരെ സംബന്ധിച്ചടത്തോളം താങ്ങാവുന്നതിലും അപ്പുറമാണ്, സൂഫി പാരമ്പര്യത്തിലെ ലക്ഷദ്വീപില്‍ പ്രശസ്തിയാര്‍ജിച്ച ശൈഖ് അഹ്മദ് നഖ്ശബന്ദിന്റെ നാലമ്പത്തെ തലമുറക്കരനായ ഉസ്താദ് സൂഫി സരണിയിലൂടെ തന്നെ നടക്കുകയും വഴിക്കാട്ടുകയും ചെയ്യുകയായിരുന്നു

ലക്ഷദ്വീപിലെ യാളിയും പണ്ഡിതനുമായിരുന്ന സിറാജ് കോയ മുസ്ലിയാരുടെ മകനായി ജനിച്ച ഉസ്താദ് പിതാവില്‍ നിന്ന് തന്നെ പ്രാഥമിക പഠനംകലസ്ഥമാക്കുകയായിരുന്നു പിന്നീട് പൊന്നാനിയില്‍ പോയി പ്രമുഖ പണ്ഡിതന്‍ തിരുവേപ്പുറകോയക്കുട്ടി മുസ്ലിയാരുടെ ശിഷത്വം സ്വീകരിച്ചു, തുടര്‍ന്ന് വെല്ലൂര്‍ ബാഖിയത്തില്‍ നിന്ന് സനദ് സ്വീകരിച്ചു, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട പ്രമുഖ പ്രഭാഷകന്‍ നാട്ടിക വി മുസ്ലിയാര്‍ എന്നിവരും മായി പഠന കാലത്ത് ആരംഭിച്ച സൗഹൃദം മുറിയാതെ കാത്തു സൂക്ഷിച്ചു, സമസ്തയുടെ ഉന്നത സ്ഥാനത്തിരിക്കുമ്പോഴും വളരെ താഴ്മയില്‍ ജീവിച്ച് ജന ഹൃദയം കീഴടക്കിയ പണ്ഡിതനാണ് ജബ്ബാര്‍ ഉസ്താദ് ,ഉസ്താദിനെ കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മ വരുന്നത്

ജാബിര്‍(റ)വിനെ തൊട്ട് ഉദ്ധരിക്കപ്പെട്ട ഒരു ഹദീസാണ് അഞ്ച് കാര്യങ്ങളില്‍ നിന്ന് അഞ്ച്കാര്യങ്ങളിലേക്ക് ക്ഷണിക്കാന്‍ യോഗ്യരായ പണ്ഡിതന്മാരുടെ മുമ്പിലല്ലാതെ മറ്റൊരു പണ്ഡിതരുടെ മുമ്പിലും നിങ്ങളിരിക്കരുത്. സംശയത്തില്‍ നിന്ന് ആത്മജ്ഞാനത്തിന്റെ ഉറപ്പിലേക്കും ലോകമാന്യത്തില്‍ നിന്ന് ആത്മാര്‍ത്ഥതയിലേക്കും പ്രപഞ്ച പ്രമത്തതയില്‍ നിന്ന് ഭൗതിക വിരക്തിയിലേക്കും അഹന്തയില്‍നിന്ന് വിനയത്തിലേക്കും ശത്രുതയില്‍ നിന്ന് അഭ്യൂദയകാംക്ഷിത്വത്തിലേക്കും നയിക്കുന്ന പണ്ഡിതരാണവര്‍. ഈ തിരുവചനം പഠിക്കുന്ന വിശിഷ്ട ഗുണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്മേളിച്ച ഒരു വ്യക്തിത്വമാണ് ജബ്ബാര്‍ ഉസ്താദിന്റെ വിരഹം മുഖേന നമുക്ക് നഷ്ടമാവുന്നത്. മൗനവും മനനവും തീര്‍ത്തവല്‍മീകത്തിനുള്ളിലിരുന്ന് മുഴുവന്‍ ജീവിത സൗന്ദര്യങ്ങളെയും തട്ടിമാറ്റി, ഒരു ജനതയുടെ ആത്മീയ ഗുരുനാഥന്‍, അതിശയിപ്പിക്കുന്ന ആത്മദാര്‍ഢ്യത്തോടെ നടന്ന് പോവുന്നത് നാംകണ്ടു. കൊണ്ടിരിക്കുകുകയായിരുന്നു

നേതാവും പണ്ഡിതനും പാവപ്പെട്ടവനും, പണക്കാരനും എല്ലാം ആ മനുഷ്യന്റെ മുമ്പില്‍ അത്യാദരപൂര്‍വ്വം നില്‍ക്കുമ്പോഴും സര്‍വ്വരോടും സമഭാവനയോടെ പെരുമാറുകയായിരുന്നു ഉസ്താദ്. ജാഢകള്‍കൊണ്ട് മാത്രം വലിപ്പം തീര്‍ക്കുന്നവരുടെ ലോകത്ത് വേഷങ്ങളില്‍ പോലും ഭംഗിവരുത്താതെ ഒരു അവധൂതനായി മഹാനവര്‍കള്‍ ജീവിച്ചു. തുണിക്കടയില്‍ നിന്നും കിട്ടുന്ന ഒരുവല്ലിയും നീണ്ട ഒരു ജപച്ചരടും കയ്യിലേന്തി ആത്മീയതയെ കച്ചവടത്തിന് വെച്ചലോകത്ത് തനിക്ക് അര്‍ഹമായ വലിപ്പം മാത്രംകാണിച്ചു. ഉള്ളു മുഴുവനും ഇലാഹീ ചിന്തയായി ജീവിച്ചു കാണിക്കുകയായിരുന്നു. ഉസ്താദിന്റെ മരണത്തോടെ നഷ്ടപ്പെടുന്നത് സുഫി മേഖലയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു മഹാപണ്ഡിതനെയാണ് അള്ളാഹു അദ്ദേഹത്തിന്റെ കൂടെ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?