ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് പാവക്കുട്ടികളുടെ അന്താരാഷ്ട്ര ബ്രാന്‍ഡ് 'ബില്‍ഡ് എ ബെയര്‍' ഇന്ത്യയിലേക്ക്

കൊച്ചി:(www.kvartha.com 09/01/2019) ടെഡി ബെയറിനെപ്പോലുള്ള സ്റ്റഫ് ചെയ്ത പാവ നിര്‍മാണ രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ 'ബില്‍ഡ് എ ബെയറും' ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീടെയില്‍ വിഭാഗമായ ടേബിള്‍സും കൈകോര്‍ക്കുന്നു. ബില്‍ഡ് എ ബെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ സ്‌റ്റോറുകള്‍ തുറക്കുമെന്ന് ടേബിള്‍സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് അറിയിച്ചു.

2017ല്‍ ബംഗളുരുവിലാണ് ടേബിള്‍സ് ആദ്യ ടോയ്‌സ് 'ആര്‍' അസ് ഷോറൂം ആരംഭിച്ചത്. നിലവില്‍ നാല് സ്‌റ്റോറുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. 2019ല്‍ പുതിയ 20 സ്‌റ്റോറുകള്‍ തുറക്കാനും ലക്ഷ്യമിടുന്നുണ്ട്. ഫെബ്രുവരിയില്‍ ബംഗളൂരുവിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയില്‍ ടോയ്‌സ്'ആര്‍'അസിനൊപ്പം ബില്‍ഡ് എ ബെയര്‍ ഷോറൂം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നാലെ ബംഗളൂരുവിലെ വേഗ സിറ്റി മാളിലും മംഗളുരുവിലെ സിറ്റി സെന്റര്‍ മാളിലും പൂനെയിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിയിലും ബില്‍ഡ് എ ബെയര്‍ ഷോറൂമുകള്‍ തുറക്കും.

News, Kochi, Kerala, Business,Lulu group, Showroom,Tablez to launch Build-A-Bear in India


യു എസ് കേന്ദ്രീകൃതമായ, ടെഡി ബെയറിനെപ്പോലുള്ള സ്റ്റഫ് ചെയ്ത പാവ നിര്‍മാണ രംഗത്തെ പ്രമുഖരാണ് ബില്‍ഡ് എ ബെയര്‍. 2025നകം ഇന്ത്യയിലെ 15 പ്രധാന നഗരങ്ങളില്‍ ഷോറൂമുകള്‍ ആരംഭിച്ച് ഒമ്പത് ദശലക്ഷം ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് ബില്‍ഡ് എ ബെയര്‍ ലക്ഷ്യം വയ്ക്കുന്നത്.

1997ല്‍ ആരംഭിച്ച ബില്‍ഡ് എ ബെയര്‍ ബ്രാന്‍ഡ് മികച്ച നിലവാരത്തിലുള്ള ടെഡി ബെയറുകളെ തിരഞ്ഞെടുക്കാന്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 500 ഓളം സ്‌റ്റോറുകളാണ് ലോക വ്യാപകമായി ബില്‍ഡ് എ ബെയറിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business,Lulu group, Showroom,Tablez to launch Build-A-Bear in India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?