കാസര്‍കോടും പരിസരങ്ങളിലും സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ ആക്രമണം
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലെയും സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ബുധനാഴ്ച രാത്രിയാണ് നെല്ലിക്കുന്ന്, ബട്ടംപാറ, കേളുകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടന്നത്. കാസര്‍കോട് സര്‍വീസ് ബാങ്ക് ജീവനക്കാരനും ബട്ടംപാറ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അശോകന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി. കാസര്‍കോട് സര്‍വീസ് ബാങ്ക് ജീവനക്കാരായ ബിന്ദു, അനില്‍, കേളുക്കുന്നിലെ ഹേമന്ത്, വനജ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Powered by Info News For You

Comments
Post a Comment