ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിന് നേരെ അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): വനിതാ മതിലില്‍ പങ്കെടുത്തതിന്റെ വിരോധത്തില്‍ ജില്ലാ ബാങ്ക് ജീവനക്കാരിയുടെ വീടിന് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റില്‍. കൂഡലിലെ വിജേഷ് (33), ചൗക്കി കെ.കെ പുറത്തെ ഷാനിദ് (21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പാറക്കട്ടെയിലെ സുശീല്‍ കുമാറിന്റെ ഭാര്യയും ജില്ലാ ബാങ്ക് ജീവനക്കാരിയുമായ ബി.സി ബീനയുടെ വീടിന് നേരെ അക്രമമുണ്ടായത്. ബീനയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പാറക്കട്ടെയിലെ ഇരുനില വീടിനു നേരെ സംഘം കല്ലേറ് നടത്തുകയായിരുന്നു.
Powered by Info News For You

Comments
Post a Comment