ഹര്‍ത്താലിന്റെ മറവില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമംചെറുത്തു തോല്‍പിക്കം: വെല്‍ഫെയര്‍ പാര്‍ട്ടി


മഞ്ചേശ്വരം (www.evisionnews.co): ഹര്‍ത്താലിന്റെ മറവില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള സംഘ്പരിവാര്‍ ശ്രമംചെറുത്ത് തോല്‍പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അടിയന്തിര യോഗം ആവശ്യപ്പെട്ടു. അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിതമായ അക്രമണങ്ങളാണ് നടന്നത്. ആസൂത്രിത അക്രമങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആവശ്യത്തിന് പോലീസുകാരെ നിയോഗിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കാത്തതാണ് അക്രമം വ്യാപിക്കാന്‍ കാരണമായത്. 

പ്രശ്‌നസാധ്യത ഉണ്ടായിരുന്നിട്ടും പല പ്രദേശങ്ങളിലും പോലീസുകാര്‍ ഉണ്ടായിരുന്നില്ല. ഇതു അഴിഞ്ഞാടാന്‍ അവര്‍ക്ക് അവസരമുണ്ടാക്കി കൊടുക്കാനായിരുന്നോ എന്ന് പൊതുജനം ന്യായമായും സംശയിക്കുന്നു. ക്യാമറയിലടക്കം കുടുങ്ങിയ അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് കുമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം ഫെലിക്‌സ് ഡിസൂസ, മണ്ഡലം സെക്രട്ടറി ബഷീര്‍ മഞ്ചേശ്വരം സംസാരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?