യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ചുവെങ്കിലും രണ്ട് സീറ്റുകള്‍ മായാവതി ഒഴിച്ചിട്ടതിന്റെ രഹസ്യമെന്ത്?
ലഖ്‌നൗ: (13.01.2019 kvartha.com) യുപിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയില്ലെങ്കിലും കോണ്‍ഗ്രസിന്റെ കുത്തകയായ രണ്ട് മണ്ഡലങ്ങളില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയോ സമാജ് വാദി പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കില്ല. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് നടത്തിയ പത്ര സമ്മേളനത്തില്‍ തന്നെ ഇക്കാര്യം മായാവതി വ്യക്തമാക്കിയതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി എന്നീ മണ്ഡലങ്ങളാണ് ബി എസ് പി എസ് പി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാത്തതില്‍ മായാവതി കാരണങ്ങള്‍ വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ കാലം ഭരിച്ചത് കോണ്‍ഗ്രസാണ്. എന്നിട്ടും അഴിമതിയും ദാരിദ്ര്യവും അരങ്ങുതകര്‍ക്കുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും മായാവതി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ബോഫേഴ്‌സ് അഴിമതിയിലൂടെ പ്രതിരോധ മേഖലയെ തകര്‍ത്തപ്പോള്‍ ബിജെപി റാഫേല്‍ കരാറിലൂടെ രാജ്യത്തെ ഒറ്റുകൊടുത്തുവെന്നും മായാവതി പറഞ്ഞിരുന്നു.
കൂടാതെ 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും സമാജ് വാദി പാര്‍ട്ടിക്ക് കനത്ത പരാജയം സംഭവിച്ചതും മായാവതിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും 38 സീറ്റുകളില്‍ വീതം മല്‍സരിക്കും. അതേസമയം ബി എസ് പി, എസ് പി കൂട്ടുകെട്ട് കോണ്‍ഗ്രസിനെ തഴഞ്ഞത് ബിജെപിക്ക് ദോഷകരമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. ബിജെപിക്ക് ലഭിക്കേണ്ട വോട്ടിന്റെ നല്ലൊരു ഭാഗം കോണ്‍ഗ്രസ് കൈക്കലാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ബി എസ് പി, എസ് പി സഖ്യം തിരഞ്ഞെടുപ്പിനെ ജാതീയമായി വിഘടിപ്പിക്കുകയും ചെയ്യും. അടുത്തിടെ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഹിന്ദുത്വ അജണ്ട പയറ്റി ഫലം കണ്ടിരുന്നു. യുപിയിലും കോണ്‍ഗ്രസ് അതേ അജണ്ട തന്നെ സ്വീകരിക്കുമെന്നാണ് സൂചന.
ഞായറാഴ്ച എ ഐ സി സി അംഗം ഗുലാം നബി ആസാദ് യുപിയിലെത്തും. യു പി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ബബ്ബാറും ഗുലാം നബി ആസാദും മറ്റ് മുതിര്‍ന്ന നേതാക്കളും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട അടവുനയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Political analysts hinted at a larger political understanding behind the alliance arithmetic. While SP and BSP will be contesting 76 out of 80 seats and RLD will take two, the alliance has now taken responsibility of the state and has left the national task of dethroning the BJP from the Centre to the Congress.
Keywords : Akhilesh,Bahujan samaj party, BSP

Powered by Info News For You

Comments
Post a Comment