കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നു: ആന്ധ്ര യൂണിവേഴ്‌സിറ്റി മേധാവി
ജലന്ധര്‍: (05.01.2019 kvartha.com) ഭാരതീയര്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ തന്നെ മൂല കോശങ്ങളെ (സ്റ്റെം സെല്ലുകള്‍) കുറിച്ച് പഠിച്ചിരുന്നുവെന്ന് ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജി നാഗേശ്വര റാവു. ഹിന്ദു പുരാണങ്ങളായ മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നുമുള്ള കഥകള്‍ തെളിവുകളാക്കിയാണ് അദ്ദേഹം ഈ വിചിത്ര വാദം ഉന്നയിച്ചത്.
ഒരു അമ്മ നൂറിലേറെ കൗരവര്‍ക്ക് ജന്മം നല്‍കിയത് മൂല കോശ ഗവേഷണത്തിലൂടെയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണിത് സംഭവിച്ചത്. ഈ രാജ്യത്തിലെ ശാസ്ത്രമാണിത്. നാഗേശ്വര റാവു പറഞ്ഞു.
നൂറ് ബീജങ്ങള്‍ നൂറ് മണ്‍കുടങ്ങളിലായി നിക്ഷേപിച്ചുവെന്ന് മഹാഭാരത്തില്‍ പറയുന്നുണ്ട്. അവ ടെസ്റ്റ് ട്യൂബ് ശിശുക്കളല്ലേ? ആയിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മൂല കോശങ്ങളെ കുറിച്ചുള്ള അറിവ് നമുക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ശ്രീരാമന്‍ അസ്ത്രങ്ങളും ശസ്ത്രങ്ങളും ഉപയോഗിച്ചിരുന്നുവെന്നും റാവു പറഞ്ഞു. ലക്ഷ്യത്തിലെത്തിയ ശേഷം തിരിച്ച് വരുന്നവയും അക്കൂട്ടത്തിലുണ്ടായിരുന്നു. മിസൈലുകള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
രാവണന് 24 തരം വിമാനങ്ങളുണ്ടായിരുന്നു. ലങ്കയില്‍ നിരവധി എയര്‍പോര്‍ട്ടുകളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mr Rao also claimed that Lord Ram used astras and shastras, or weapons, which would chase targets, hit them and return. He said this was proof that the science of guided missiles was present in India even thousands of years ago.
Keywords: National, Politics, Andhra University, Kauravas

Powered by Info News For You

Comments
Post a Comment