പ്രതിഷേധക്കാരെ മാറ്റി പോലീസിന് തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു; അയ്യപ്പനെ കാണാതെ മാലയഴിക്കാനാകില്ല: പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണെന്നും രേഷ്മ നിഷാന്ത്
പമ്പ: (www.kvartha.com 16.01.2019) ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നുവെന്ന് മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്ത്. പ്രതിഷേധക്കാര്‍ പറയുന്ന ശരണം വിളി 'കൊല്ലണം അപ്പാ' എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.
നാലു മാസത്തോളമായി വ്രതം നോല്‍ക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കില്‍ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികള്‍ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെടുന്നു.
വ്രതം നോറ്റാണ് എത്തിയതെന്നും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്നും വ്യക്തമാക്കിയാണു യുവതികള്‍ ബുധനാഴ്ച പുലര്‍ച്ചെ മല ചവിട്ടിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടതായും വന്നു. ഏറ്റവും സമാധാനപരമായി മല ചവിട്ടാമെന്നുള്ളതു കൊണ്ടാണു മകരവിളക്കു കഴിയുന്നതുവരെ കാത്തിരുന്നതെന്നും രേഷ്മ നിഷാന്ത് പറഞ്ഞു.
നിലയ്ക്കലില്‍നിന്ന് നീലിമല വരെ ആരുടെയും സഹായമില്ലാതെയാണ് എത്തിയത്. പമ്പ വരെയെത്തിയത് കെഎസ്ആര്‍ടിസി ബസിലാണ്. അവിടെ വരെ തങ്ങളെ ആരെങ്കിലും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. പോലീസല്ല, തങ്ങളെ തടയുന്നവരാണു വെല്ലുവിളി. അവരെ മാറ്റിയിട്ട് തങ്ങളെ കയറ്റാന്‍ പോലീസിനു കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. മാലയിട്ട അന്നുമുതല്‍ കൊല്ലുമെന്നും വെട്ടിക്കീറുമെന്ന തരത്തിലുള്ള പ്രതിഷേധമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. അതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഇവിടെ ഉണ്ടായിട്ടില്ല. അയ്യപ്പനെന്ന ശക്തി സ്ത്രീകള്‍ വരുന്നതിന് ഒരിക്കലും എതിരല്ലെന്നും രേഷ്മ പറഞ്ഞു.
മല കയറ്റം തങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിഷേധവുമായി എത്തിയത് വെറും പത്തുപേര്‍ മാത്രമായിരുന്നുവെന്ന് ഷാനില സജേഷും പറഞ്ഞു. അവരെ പിടിച്ചുമാറ്റാതെ തങ്ങളെ തടഞ്ഞുവയ്ക്കുകയായിരുന്നു പോലീസുകാര്‍. നൂറു ദിവസമായി വ്രതം നോല്‍ക്കുന്നു. എങ്ങനെയാണ് ഞങ്ങള്‍ വ്രതം അവസാനിപ്പിക്കുക. ഭക്തര്‍ക്കാര്‍ക്കും യാതൊരു പ്രശ്‌നവുമില്ലെന്നും ഷാനില പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Reshma Nishanth and Shanila Sajesh reacts to Sabarimala visit, Pampa, News, Religion, Trending, Protesters, Sabarimala, Sabarimala Temple, Police, Criticism, Kerala.

Powered by Info News For You

Comments
Post a Comment