കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു
കോട്ടയം: (www.kvartha.com 09.01.2019) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചു. കോട്ടയം ബാറിലെ അഭിഭാഷകനായ ജിതേഷ് ജെ ബാബുവിനെയാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അന്വേഷണ സംഘം നല്‍കിയ മൂന്നംഗ പാനലില്‍ നിന്നാണ് കോട്ടയം ബാറിലെ അഭിഭാഷകനായ അഡ്വക്കേറ്റ് ജിതേഷ് ജെ ബാബുവിനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്.
സൂര്യനെല്ലി കേസിലെ അഡീഷണല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു ജിതേഷ് ജെ ബാബു. കോളിളക്കം സൃഷ്ടിച്ച പ്രവീണ്‍ വധക്കേസ്, ഒറീസ ദമ്പതി വധക്കേസ് എന്നിവയില്‍ പ്രോസിക്യൂട്ടറായും പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ കോടതി നിയോഗിച്ച പ്രകാരം പ്രതിക്കു വേണ്ടിയും അഡ്വ. ജിതേഷ് ജെ ബാബു ഹാജരായിട്ടുണ്ട്.
നേരത്തെ പ്രോസിക്യൂട്ടര്‍ നിയമനം വൈകുന്നതിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. അതേസമയം, കേസില്‍ കോടതിയില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, News, Molestation, Case, Trending, Kerala, Govt appointed Public prosecutor on Bishop case

Powered by Info News For You

Comments
Post a Comment