ഷാര്‍ജ ഭരണാധികാരിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; വിദ്യാഭ്യാസ സാംസ്‌കാരിക, ശാസ്ത്രമേഖലയിലുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിന് രാഹുലിന്റെ പ്രശംസ

ദുബൈ: (www.kvartha.com 14.01.2019) ഷാര്‍ജ ഭരണാധികാരിയെ സന്ദര്‍ശിച്ച് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാഹുല്‍ ഗാന്ധിയെ ഓഫിസില്‍ സ്വീകരിച്ചു. ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ഷാര്‍ജ ഉപഭ രണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവരും ഒപ്പമുണ്ടായിരുന്നു.

യുഎഇയും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സാംസ്‌കാരിക സാമൂഹിക മേഖലകളിലെ ഉഭയകക്ഷി ധാരണകളും ഊട്ടിയുറപ്പിക്കുന്നതായി രാഹുലിന്റെ സന്ദര്‍ശനം. വിഭ്യാഭ്യാസ സാംസ്‌കാരിക,ശാസ്ത്രമേഖലയിലുള്ള ഷാര്‍ജയുടെ മുന്നേറ്റത്തെ രാഹുല്‍ഗാന്ധി പ്രശംസിച്ചു.

Rahul Gandhi Meets UAE's Sharjah Ruler, Discusses Range Of Issues, Dubai, News, UAE, Office, Rahul Gandhi, Politics, Visit, Gulf

ഷെയ്ഖ് ഡോ. സുല്‍ത്താന്റെ പിന്തുണയോടെ ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ യുഎഇയിലെ സംസ്‌കാരിക ശാസ്ത്ര മണ്ഡലങ്ങളില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഷെയ്ഖ് ഡോ.സുല്‍ത്താന്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റും രാഹുലിനു സമ്മാനിച്ചു. ഓവര്‍സീസ് ഇന്റര്‍നാഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോദ, എഐസിസി സെക്രട്ടറി ഹിമാംശു വ്യാസ് എന്നിവരും മറ്റ് ഉന്നതാധികാരികളും ഒപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi Meets UAE's Sharjah Ruler, Discusses Range Of Issues, Dubai, News, UAE, Office, Rahul Gandhi, Politics, Visit, Gulf.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?