നമ്പി നാരായണനു പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെ; രാജ്യത്തിന് വേണ്ടി എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയത്? പുരസ്‌ക്കാരം നല്‍കരുതായിരുന്നുവെന്നും മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍; സെന്‍കുമാറിന് വെപ്രാളമെന്നും ഞാന്‍ കൊടുത്ത കേസില്‍ പ്രതിയാണ് അദ്ദേഹമെന്നും നമ്പി നാരായണന്റെ മറുപടി

തിരുവനന്തപുരം: (www.kvartha.com 26.01.2019) എഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. നമ്പി നാരായണനു പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവന നല്‍കി എന്നും അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല, അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടുമില്ല.

Nambi Narayanan replied to TP Senkumar Padma Award, Thiruvananthapuram, News, Kerala, Award, ISRO, Criticism, Controversy, Trending

പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.
ചാരക്കേസ് ശരിയായി അന്വേഷിച്ചിട്ടില്ല. ഐഎസ്ആര്‍ഒ കേസ് എന്തുകൊണ്ടു ശരിയായി അന്വേഷിച്ചില്ലെന്നു കൃത്യമായി അറിയാം. 24 കൊല്ലം മുന്‍പുള്ള സിബിഐയെക്കുറിച്ച് അന്വേഷിച്ചാല്‍ മതി. 

അവാര്‍ഡ് നല്‍കിയവര്‍ കാരണം വിശദീകരിക്കണം. ഇനി ഗോവിന്ദച്ചാമിക്കും മറിയം റഷീദയ്ക്കും പത്മവിഭൂഷണ്‍ നല്‍കാം. ഈ മാനദണ്ഡമനുസരിച്ച് അമിറുല്‍ ഇസ്‌ലാമിനും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടെന്നും സെന്‍കുമാര്‍ പരിഹാസരൂപേണ പറഞ്ഞിരുന്നു.

എന്നാല്‍ സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണനും രംഗത്തെത്തി. സെന്‍കുമാര്‍ പറയുന്നത് തെറ്റാണെന്നും പറയുന്ന കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും നമ്പി നാരായണന്‍ പറയുന്നു. അതിന് വില നല്‍കുന്നുമില്ല.

 ചാരക്കേസ് അന്വേഷിക്കാനല്ല സുപ്രീംകോടതിയുടെ സമിതി, പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്. അതില്‍ അദ്ദേഹത്തിന് വെപ്രാളം ഉണ്ടാകാം. വൈരുദ്ധ്യമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.

Keywords: Nambi Narayanan replied to TP Senkumar Padma Award, Thiruvananthapuram, News, Kerala, Award, ISRO, Criticism, Controversy, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?