കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖിലും സ്ഥാനാര്‍ത്ഥിയാകും; മാണ്ഡ്യയില്‍ നിന്ന് മല്‍സരിക്കും
ബംഗലൂരു: (13.01.2019 kvartha.com) കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമിയുടെ മകന്‍ നിഖില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് നിഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഞാന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ളതല്ല കാര്യം. മാണ്ഡ്യയിലെ ചില പാര്‍ട്ടി നേതാക്കള്‍ അവിടെ നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന്‍ എന്ന നിലയില്‍ എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ഞാന്‍ മല്‍സരിക്കും. ഞാന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉത്തരവാദിത്വം നിര്‍വഹിക്കാനും ഞാന്‍ ബാധ്യസ്ഥനാണ് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് നിഖിലിന്റെ പ്രതികരണം.
കുമാരസ്വാമിയുടെ അനന്തരാവകാശിയെന്ന നിലയില്‍ 28കാരനായ നിഖിലിനെ സജീവ രാഷ്ട്രീയത്തില്‍ എത്തിക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. കുമാരസ്വാമിയുടെ അനന്തരവന്‍ പ്രജ് വള്‍ രെവണ്ണയും മല്‍സര രംഗത്തേയ്ക്ക് എത്തുമെന്ന് സൂചനയുണ്ട്.
ജെഡി എസില്‍ കുമാരസ്വാമിയും രെവണ്ണയും തമ്മില്‍ നേരത്തേ തന്നെ കടുത്ത മല്‍സരം നടക്കുന്നുണ്ട്. പാര്‍ട്ടിയില്‍ കൂടുതല്‍ ആധിപത്യം നേടാനാണ് ഇരുവരുടേയും ശ്രമം. മക്കളെ സജിവ രാഷ്ട്രീയത്തിലേയ്ക്കിറക്കി പാര്‍ട്ടിയില്‍ പിടിമുറുക്കാനാണിപ്പോള്‍ ഇരുവരും ശ്രമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The 28-year-old son of HD Kumaraswamy is seen as the heir to Kumaraswamy's legacy, JD(S) insiders say and Nikhil may be pushed to contest elections since Kumaraswamy's nephew Prajwal Revanna is also contesting elections.

Keywords: National, Nikhil, Kumaraswamy
Powered by Info News For You

Comments
Post a Comment