ഹര്‍ത്താലിനിടെ വ്യാപക അക്രമം: മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: (www.kvartha.com 03.12.2019) വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറിയ സംഭവത്തില്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായ സാഹചര്യത്തിലാണ് ഗവര്‍ണറുടെ നീക്കം. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന്  ആഹ്വാനം ചെയ്തത്.

സംസ്ഥാനത്ത് നിലവില്‍ തുടരുന്ന അക്രമത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം ക്രമസമാധാന തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ചെന്നിത്തല ഗവര്‍ണറോട് നേരിട്ട് ഫോണില്‍ ആവശ്യപ്പെട്ടത്.

മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കുമടക്കം നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഹര്‍ത്താലില്‍ പ്രതിഷേധിച്ച് തുറന്ന കടകള്‍ അക്രമികള്‍ അടിച്ച് തകര്‍ത്തു. 100 ഓളം കെഎസ്ആര്‍ടിസി ബസ്സുകള്‍ തകര്‍ത്തിട്ടുണ്ട്. മൂന്ന് കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ഹര്‍ത്താലില്‍ ഉണ്ടായത്. ഇതിനെതിരെ കെഎസ്ആര്‍ടിസി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രതിഷേധിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലനുകൂലികളുടെ വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ബിജെപിയുടെ പൊതുപരിപാടിയും ശ്രീധരന്‍ പിള്ളയുടെ വാര്‍ത്താസമ്മേളനവും മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു.


Keywords: Kerala, Thiruvananthapuram, News, Harthal, Governor, BJP, Kerala Governor Seeks Urgent Report from CM Pinarayi Vijayan on Sabarimala Violence During 12-hour Statewide Hartal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?