എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക: കാസര്‍കോട് മേഖലാ സന്ദേശയാത്ര ഇന്ന്


കാസര്‍കോട് (www.evisionnews.co): രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് അണങ്കൂരില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി കാസര്‍കോട് മേഖലാ ജാലിക സന്ദേശ യാത്ര ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോട് കൂടി ആരംഭിക്കും.

സ്വാഗത സംഘ ട്രഷറര്‍ മുനീര്‍ അണങ്കൂര്‍ പതാക കൈമാറും. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉല്‍ഘാടനം ചെയ്യും.രണ്ടാം ദിനം സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം.എ ഖലീല്‍ മുട്ടത്തോടി ഉല്‍ഘാടനം ചെയ്യും. മേഖലയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുപത് കേന്ദ്രങ്ങളില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. വി.കെ മുഷ്താഖ് ദാരിമി ജാഥാ നായകനും ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉപനായകനും ശിഹാബ് അണങ്കൂര്‍ ഡയറക്ടറും ലത്തീഫ് കൊല്ലമ്പാടി കോഡിനേറ്ററും സുഹൈല്‍ ഫൈസി കമ്പാര്‍ അസി. കോഡിനേറ്ററുമായ സന്ദേശ ജാഥ ജനുവരി 23ന് അണങ്കൂരില്‍ സമാപിക്കും. മേഖല വര്‍ക്കിംഗ് മെമ്പര്‍മാരും ക്ലസ്റ്റര്‍ ഭാരവാഹികളും ജാഥയില്‍ സ്ഥിരാംഗങ്ങളായിരിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?