വിവാദ വിഷയങ്ങളില്‍ സംഘര്‍ഷമല്ല, സംവാദങ്ങളാണ് വേണ്ടത്: ഷാഫി പറമ്പില്‍
കാസര്‍കോട് (www.evisionnews.co): വിവാദ വിഷയങ്ങളില്‍ സംഘര്‍ഷമല്ല, സംവാദങ്ങളാണ് വേണ്ടതെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ഗവ. ഐ.ടി.ഐ യൂണിയന്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ചെയര്‍മാന്‍ ഷരീഫ് അധ്യക്ഷത വഹിച്ചു. ഫൈന്‍ ആര്‍ട്‌സ് ഉദ്ഘാടനം മുനീര്‍ ഹാജി നിര്‍വഹിച്ചു. മേഡ് ഫോര്‍ ഈച് അദര്‍ ഫെം ജാഫിര്‍- ഷൈമ, കെ.ബി.എം ഷരീഫ്, പി.ടി.എ പ്രസിഡണ്ട് ഖാദര്‍ പാലോത്ത്, കെഎംസിസി നേതാക്കളായ ഖലില്‍ ബഹ്‌റൈന്‍, മുഹമ്മദ് ആലംമ്പാടി, ഐടിഐ ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. യൂണിയന്‍ ഭാരവാഹികളായ അന്‍ഷാം, അസ്‌റിന, ബബീഷ്, നസീഫ് സംസാരിച്ചു. പ്രിന്‍സിപ്പാല്‍ ജോസ് വര്‍ഗീസ് സ്വാഗതവും യൂണിയന്‍ സെക്രട്ടറി ധര്‍ഷന നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേള അരങ്ങേറി.
Powered by Info News For You

Comments
Post a Comment