പോലീസിനെ കല്ലെറിഞ്ഞ ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.01.2019) ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് പോലീസിനെ കല്ലെറിഞ്ഞ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാവുങ്കാല്‍ ഉദയംകുന്നിലെ അനൂപിനെ (23)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടയില്‍ സിപിഎം- സിഐടിയു പതാകകള്‍ നശിപ്പിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലാണ് പ്രകടനക്കാര്‍ പോലീസിനു നേരെ കല്ലേറ് നടത്തിയത്.

തുടര്‍ന്ന് അക്രമികളെ പിരിച്ച് വിടാന്‍ പോലീസ് ഗ്രനേഡും പ്രയോഗിച്ചിരുന്നു. ഇതിനിടയിലാണ് അനൂപിന്റെ നേതൃത്വത്തില്‍ പോലീസിനു നേരെ കല്ലേറ് നടത്തിയത്. സംഭവത്തില്‍ നിരവധി കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ ഇനിയും നിരവധിപേരെ അറസ്റ്റ് ചെയ്യാനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, BJP, Kasaragod, News, Arrest, Stone pelting, Stone pelting against Police; BJP worker arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?