കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടണോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും: ശ്രീധരന്‍പിള്ള



തിരുവനന്തപുരം (www.evisionnews.co): കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമോയെന്നത് നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ആവശ്യപ്പെടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. ബി.ജെ.പി എം.പിമാരുടെ സംഘം ഇന്ന് രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. സംസ്ഥാനത്തെ സി.പി.ഐ.എം അക്രമങ്ങള്‍ അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പിയുടെ രാജ്യസഭ എം.പി രാകേഷ് സിന്‍ഹയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?