അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം മൂലം; സെന്‍കുമാറിനെ കൊട്ടി മലയാളികളെ പരിഹസിച്ച് കണ്ണന്താനം
തിരുവനന്തപുരം: (www.kvartha.com 27.01.2019) നമ്പി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെ കൊട്ടി മലയാളികളെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്‌നം മൂലമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ പരിഹാസം. പത്മഭൂഷണ്‍ നേടിയ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ വിമര്‍ശിച്ച മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
ആര്‍ക്ക് എന്തു നല്ല കാര്യം ലഭിച്ചാലും അതിന് പാരവയ്ക്കാന്‍ മുമ്പിലുണ്ടാവുന്നത് മലയാളികളാണ്. അതൊരു ഡിഎന്‍എ പ്രശ്‌നമാണ്. ഏതു മലയാളിക്ക് അംഗീകാരം ലഭിച്ചാലും എല്ലാ മലയാളികളും ഒരുമിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. സെന്‍കുമാര്‍ ബിജെപിയില്‍ അംഗമല്ല. അദ്ദേഹത്തിന് എന്തും പറയാനുള്ള അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
1994ല്‍ സ്വയം വിരമിച്ച നമ്പി നാരായണന് പുരസ്‌കാരത്തിനുള്ള എന്ത് സംഭാവനയാണ് നല്‍കിയത്. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണം, സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു. പുരസ്‌കാരം നല്‍കിയത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്നും അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
Keywords: Kerala, Thiruvananthapuram, News, Award, Padma awards, Alphons Kannanthanam, Kannanthanam against TP Senkumar

Powered by Info News For You

Comments
Post a Comment