ഫയലുകള്‍ കെട്ടിക്കിടക്കുന്നത് സര്‍ക്കാറിന്റെ അനാസ്ഥ മൂലം: വി എസ്

തിരുവനന്തപുരം: (www.kvartha.com 25.01.2019) ഫയലുകള്‍ കെട്ടിക്കിടക്കുന്നത് സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണെന്ന് ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ഉമ്മാശ്ശേരി മാധവന്‍ ചാരിറ്റി പുരസ്‌കാരം തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. കെ വാസുകിക്ക് സമ്മാനിച്ച് സംസാരിക്കവെയാണ് സര്‍ക്കാറിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അദ്ദേഹം സംസാരിച്ചത്.

വകുപ്പുകളില്‍ പലതിലും കെടുകാര്യസ്ഥതയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നിട്ടും കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ പ്രതിബദ്ധതക്കുറവാണ് ഇതിലേക്ക് നയിക്കുന്നത്. പലരും ജോലി ചെയ്യുന്നത് തികച്ചും സാങ്കേതികമായാണ്. ഈ രീതി തുടര്‍ന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് നീതി ലഭിക്കില്ല. സര്‍ക്കാര്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ളതാവണമെന്നും വി എസ് ആവശ്യപ്പെട്ടു.


Keywords: Kerala, Thiruvananthapuram, News, V.S Achuthanandan, Politics, CPM, Government, VS against govt 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?