കാല്‍പന്താരവമുയര്‍ന്ന് അറേബ്യന്‍ മണ്ണ്: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് തുടക്കം; ഇന്ത്യ ഞായറാഴ്ച ആദ്യമത്സരത്തിനിറങ്ങും

അബൂദബി:(http://bit.ly/2LTzupD) അറേബ്യന്‍ മണ്ണില്‍ കാല്‍പന്താരവമുയര്‍ത്തി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് അബുദാബിയില്‍ തുടക്കം. അബൂദാബി സാഇദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നിറഞ്ഞ ഗ്യാലറിയെ സാക്ഷിയാക്കിയാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. യുഎഇയുടെ ലോകപ്രശസ്ത സംഗീതജ്ഞരായ ഹുസൈന്‍ അല്‍ ജാസ്മി, ബാല്‍ഖീസ് അഹ് മദ് ഫത്തി, ഇയ്ദ അല്‍ മെന്‍ഹാലി എന്നിവരുടെ സംഗീത പരിപാടികള്‍ ഉദ്ഘാടന ചങ്ങിന് കൊഴുപ്പേകി. ആരിഫ് അല്‍ ഖാജ രചിച്ച് ഖാലിദ് നാസര്‍ ഈണമിട്ട ഗാനമാണ് ഇവര്‍ ആലപിച്ചത്.

News, Abu Dhabi, Gulf, Football, Sports, AFC Asian Cup UAE 2019 opens

600 യുഎഇയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 600 ഓളം കലാകാരന്മാര്‍ ചടങ്ങിനെത്തി. എമിറാത്തി കലാകാരന്മാര്‍ പരമ്പരാഗത നൃത്തച്ചുവടുകളുമായി മൈതാനത്തിലെത്തി. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ഒറിഗാമി ഫാല്‍ക്കണുകള്‍ മൈതാനത്തിന് ചുറ്റും ചിറകടിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗ്യ ചിഹ്നം 'മന്‍സൂര്‍' ഏഷ്യയെ യുഎഇക്ക് വേണ്ടി സ്വാഗതം ചെയ്തു.

ആതിഥേയരായ യുഎഇയും ബഹ്‌റൈനും തമ്മിലായിരുന്നു ആദ്യ മത്സരം. കളിയില്‍ ഇരുവരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇന്ത്യ ഞായറാഴ്ച ആദ്യമത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Abu Dhabi, Gulf, Football, Sports, AFC Asian Cup UAE 2019 opens 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?