വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന് പ്രവാസി മലയാളി; ചലനശേഷി തിരിച്ചുകിട്ടില്ലെന്ന് ഡോക്ടര്‍മാര്‍, നിരാലംബരായി കുടുംബം

അബുദാബി: (www.kvartha.com 18.01.2019) വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്കു താഴെ തളര്‍ന്ന മലയാളി സുമനസുകളുടെ കാരുണ്യം തേടുന്നു. കേച്ചേരി സ്വദേശി കുഞ്ഞാലി മോനുട്ടി(49) യാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ കഴിയുന്നത്. രണ്ടര പതിറ്റാണ്ടായി അബുദാബിയിലുള്ള കുഞ്ഞാലി ഗ്രോസറി (ബഖാല) ജീവനക്കാരനാണ്. ജോലിക്കിടെ ഡിസംബര്‍ 28ന് അല്‍ബാഹിയ ബഹറിലുണ്ടായ ബൈക്ക് അപകടത്തിലാണ് കുഞ്ഞാലിക്ക് ഗുരുതരമായി പരിക്കേറ്റത്.

അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ മൂന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായെങ്കിലും കുഞ്ഞാലിക്ക് അരക്കു താഴെ ചലനശേഷി വീണ്ടെടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോലീസ് റിപ്പോര്‍ട്ട് കുഞ്ഞാലിക്കെതിരായതിനാല്‍ ഇന്‍ഷൂറന്‍സ് ആനുകൂല്യവും ലഭിക്കില്ല. അതേസമയം ഭര്‍ത്താവിനെ പരിചരിക്കാനായി ഭാര്യ സദീഖയെ ചില സുമനസുകള്‍ ഇടപെട്ട് അബുദാബിയിലെത്തിച്ചിരിക്കുകയാണ്.

Pravasi Malayali in serious condition seeks help, Abu Dhabi, News, Accident, Injured, bike, Injured, Abu Dhabi, Insurance, Police, Report, Hospital, Gulf, World.

സ്വന്തമായി വീടില്ല. ഭാര്യയും മൂന്നു ചെറിയ കുട്ടികളുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. ഏക ആശ്രയമായ കുഞ്ഞാലിയുടെ അപകടത്തോടെ ഈ കുടുംബം തീര്‍ത്തും പട്ടിണിയിലായി. ഇനി ചികിത്സയും വാടകയും നിത്യചെലവും മക്കളുടെ പഠനവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് കുഞ്ഞാലിയുടെ ഭാര്യ.

Pravasi Malayali in serious condition seeks help, Abu Dhabi, News, Accident, Injured, bike, Injured, Abu Dhabi, Insurance, Police, Report, Hospital, Gulf, World

ഈ കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ നാട്ടുകാരന്‍ നാലു സെന്റ് ഭൂമി നല്‍കിയിട്ടുണ്ട്. അതിലൊരു കൊച്ചു വീടുവയ്ക്കണം, ഭര്‍ത്താവിന് തുടര്‍ചികിത്സ നല്‍കണം. നിത്യവും പരിചരിക്കേണ്ടതിനാല്‍ ജോലിക്ക് പോകാനും തനിക്കാവില്ലെന്ന് സദീഖ പറയുന്നു. ചെറിയ മക്കള്‍ മുതിര്‍ന്ന് ജോലിക്ക് പോകാനാകുംവരെയെങ്കിലും സുമനസുകളുടെ സഹായമുണ്ടായാലേ ജീവിതം തുടരാനാവൂ എന്ന് ആദിയോടെ ഇവര്‍ പറയുന്നു.

Pravasi Malayali in serious condition seeks help, Abu Dhabi, News, Accident, Injured, bike, Injured, Abu Dhabi, Insurance, Police, Report, Hospital, Gulf, World

ഇതിനായി നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞാലി മോനുട്ടി സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിലാസം: കുഞ്ഞാലി മോനുട്ടി പൊഴങ്ങര ഇല്ലത്തില്‍, അക്കൗണ്ട് നമ്പര്‍ 16392100007585, ഐഎഫ്.എസ്.സി: FDRL0001639 ഫെഡറല്‍ ബാങ്ക് കേച്ചേരി, തൃശൂര്‍.

വിവരങ്ങള്‍ക്ക് : 050 7228038, 055 8482421

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pravasi Malayali in serious condition seeks help, Abu Dhabi, News, Accident, Injured, bike, Injured, Abu Dhabi, Insurance, Police, Report, Hospital, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?